സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15നകം; പുതിയ വിജ്ഞാപനം പുറത്തിറക്കി


         രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാറ്റിവെച്ച പരീക്ഷകൾ സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി സിബിഎസ്ഇ. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിജ്ഞാപനം സമർപ്പിച്ചത്. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു.

ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. മൂന്ന് സ്കീമുകളായാണ് പരീക്ഷകൾക്ക് മാർക്ക് നിശ്ചയിക്കുന്നത്. ഒന്നാം സ്കീം പ്രകാരം മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിഷയങ്ങൾ ഏതാണെന്ന് നോക്കി അതിന്റെ ശരാശരി നിശ്ചയിച്ച് എഴുതാത്ത പരീക്ഷകൾക്ക് മാർക്ക് നൽകും.

 സ്കീം രണ്ടിൽ, മൂന്ന് വിഷയം മാത്രം എഴുതിയവർക്ക് കൂടുതൽ മാർക്ക് നേടിയ രണ്ട് വിഷയത്തിൽ നിന്നും ശരാശരി നോക്കി എഴുതാത്ത പരീക്ഷകൾക്ക് നൽകും. ഒന്നോ രണ്ടോ വിഷയം മാത്രം എഴുതിയ വിദ്യാർഥികൾക്ക് എഴുതിയ പരീക്ഷയുടെ ശരാശരിയും ഇന്റേർണൽ മാർക്കും കൂട്ടിച്ചേർത്ത് മാർക്ക് നൽകുന്നതാണ് മൂന്നാമത് സ്കീം.


വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



വീഡിയോ കാണുന്നതിനായി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.