പോസ്റ്റുകള്‍

വനിതാഗൃഹനാഥയുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം.

ഇമേജ്
   വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം വിവാഹമോചിതരായ വനിതകളുടെ കുട്ടികള്‍ ✅ ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകളുടെ കുട്ടികള്‍  ✅ ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് / പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്തവരുടെ കുട്ടികള്‍  ✅ നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ കുട്ടികള്‍  ✅ എ.ആര്‍.ടി തെറാപ്പി ചികിത്സക്ക് വിധേയരാവുന്ന എച്ച്.ഐ.വി ബാധിതരായ വ്യക്തികളുടെ കുട്ടികള്‍ ⛔ രണ്ട് കുട്ടികള്‍ക്ക് മാത്രമെ ധനസഹായത്തിന് അര്‍ഹതയുള്ളു. 🗓️ പൂരിപ്പിച്ച അപേക്ഷ ശിശുവികസന പദ്ധതി ഓഫീസില്‍ 15.11.2020 നകം സമര്‍പ്പിക്കാം. ♦️ വിശദ വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസുകള്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്  എന്നിവയുമായി ബന്ധപ്പെടണം. ഈ പദ്ധതിയെപ്പറ്റി അറിയുന്നതിനും.  അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും,  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക    CLICK HERE TO DOWNLOAD ഇത്തരത്തിലുള്ള നിരവധി വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക   CLICK HERE TO JOIN    

ഭിന്നശേഷിക്കാർക്ക് സഹായവുമായി കൈവല്യ പദ്ധതി. ഒരു ലക്ഷം രൂപ വരെ പരമാവധി സഹായം.

ഇമേജ്
  ഭിന്നശേഷിക്കാർക്കു നൈപുണ്യ വികസനം , സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് സർക്കാർ സബ്സിഡിയും വായ്പയും നൽകുന്ന പദ്ധതിയാണു " കൈവല്യ ' . എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണിതു നടപ്പാക്കുന്നത് . സ്വയംതൊഴിൽ കണ്ടെത്താൻ ഒരാൾക്ക് 50,000 രൂപ വരെ വായ്പ അനുവദിക്കുന്നതാണു പദ്ധതി . ആവശ്യമെങ്കിൽ ഒരു ലക്ഷം രൂപ വരെ നൽകും . ഗ്രൂപ്പ് സംരംഭങ്ങളെയും പരിഗണിക്കും . ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഇതേ നിരക്കിൽ വായ ലഭിക്കാനുള്ള അവസരമുണ്ട് . വായ്പാതുകയുടെ 50 % വരെ സർക്കാർ സബ്സിഡി ലഭിക്കുന്നു എന്നതാണു പ്രധാന ആകർഷണ ഘടകം . പരമാവധി 25,000 രൂപ വരെയാണു സബ്സിഡി അനുവദിക്കുക . സേവനം , ലഘുനിർമാണ സ്ഥാപനങ്ങൾ , വ്യാപാരം , കൃഷി എന്നിവയ്ക്കെല്ലാം അനുകൂല്യം ലഭിക്കും . യോഗ്യതകൾ  സംരംഭകൻ 21 നും 55 നുമിടയിൽ പ്രായമുള്ളയാളാകണം .  കുടുംബവാർഷിക രുമാനം 2 ലക്ഷം രൂപയിൽ കവിയരുത് . •  വിദ്യാഭ്യാസ യോഗ്യതയിൽ നിഷ്കർഷയില്ല .  എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി .  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്ട്രർ ചെയ്തിരിക്കണം .  കൂടുതൽ അംഗവൈകല്യം ഉണ്ടെങ്കിൽ ഒരു ബന്ധുവിനെക്കൂടി ഉൾപ്പെടുത്തി വായ്പ അനുവദിക്കും .  അപേക്ഷാഫോം സൗജന്യമായി ലഭിക്കും .  റജിസ്ട്രേഷൻ

വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അൻപതിനായിരം രൂപ വരെ വായ്പ. ശരണ്യ പദ്ധതി അറിയാം

ഇമേജ്
    വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി സർക്കാർ അവതരിപ്പിച്ച ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ അടുത്തകാലത്തായി പദ്ധതി ആനുകൂല്യം നേടുന്നതിനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിൽ രഹിതരായ വിധവകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, പട്ടിക വർഗ്ഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ എന്നിവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള പദ്ധതിയാണ് ശരണ്യ പദ്ധതി. 50,000 രൂപ വരെ പലിശ രഹിത വായ്പ 2010–11 സാമ്പത്തികവർഷം ആരംഭിച്ച സ്വയംതൊഴിൽ പദ്ധതിയാണ് ശരണ്യ. പദ്ധതി വഴി പരമാവധി 50,000 രൂപയുടെ ധനസഹായമാണ് അനുവദിക്കുക. ഇതിൽ 50 ശതമാനം വരെ സബ്‌സിഡിയായും ലഭിക്കും. അതായത് പരമാവധി 25,000 രൂപ വരെ. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്രോജക്ട് പരിശോധിച്ചാണ് വായ്പ തുക അനുവദിക്കുക. പ്രോജക്ട് പരിഗണിച്ചതിന് ശേഷം ഒഴിച്ച് കൂടാനാകാത്ത സാഹചര്യത്തില്‍ വായ്പ പരിധി ഒരു ലക്ഷം വരെയായി ഉയര്‍ത്തും. അഞ്ചു വർഷമാണ് തിരിച്ചടവ് കാലാവധി. വായ്പ്പ തിരിച്ചടവ് 60 തവണയായി ബന്ധപ്പ

അടൽ പെൻഷൻ യോജന പദ്ധതി 2020.

ഇമേജ്
   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2015 ജൂണിൽ അടൽ പെൻഷൻ യോജന അല്ലെങ്കിൽ എപിവൈ ആരംഭിച്ചു. ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ‌പി‌എസ്) കീഴിലുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി അല്ലെങ്കിൽ പി‌എഫ്‌ആർ‌ഡി‌എയാണ് അടൽ പെൻഷൻ യോജന നിയന്ത്രിക്കുന്നത്. അടൽ പെൻഷൻ പദ്ധതി പ്രകാരം, വരിക്കാർക്ക് 60 വയസ്സ് തികഞ്ഞാൽ ഒരു നിശ്ചിത പെൻഷൻ തുക ലഭിക്കും. വാർദ്ധക്യത്തിൽ അവർക്ക് സഹായകരമായ ഒരു പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാൻ ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഈ സ്കീമിലെ പെൻഷൻ തുക വ്യക്തിയുടെ സബ്സ്ക്രിപ്ഷനെ അടിസ്ഥാനമാക്കി 1,000 മുതൽ 5,000 രൂപ വരെയാണ്. ഈ പദ്ധതിയിൽ, ഒരു തൊഴിലാളിയുടെ മൊത്തം നിർദ്ദിഷ്ട സംഭാവനയുടെ 50% പ്രതിവർഷം 1,000 രൂപ വരെ സർക്കാർ സംഭാവന ചെയ്യുന്നു. ഈ സ്കീം വാഗ്ദാനം ചെയ്യുന്ന പെൻഷനിൽ 5 വകഭേദങ്ങളുണ്ട്. പെൻഷൻ തുകയിൽ 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ, 5,000 രൂപ എന്നിവ ഉൾപ്പെടുന്നു. പേയ്‌മെന്റുകൾ 6 മാസം മൂലമാണെങ്കിൽ നിക്ഷേപകന്റെ അക്കൗണ്ട് മരവിപ്പിക്കും.  പേയ്‌മെന്റുകൾ 12 മാസം കാരണം ഡെപ്പോസിറ്ററുടെ അക്കൗണ്ട് നിർജ്ജീവമാക്കുന്നു.  പേയ്‌മെന്റുകൾ 24 മാസം കാരണം ഡെപ്പോസിറ്ററുടെ അക

SC/ ST വിദ്യാർഥികൾക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം UGC വഴി നൽകുന്ന സ്കോളർഷിപ്പ്.SC/ ST സ്കോളർഷിപ്പ് 2020

ഇമേജ്
സമർഥരായ SC/ ST വിദ്യാർഥികൾക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം UGC വഴി നൽകുന്ന സ്കോളർഷിപ്പ് 2019-20 ലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.        🔰 ലഭിക്കുന്നത് ഏറ്റവും വലിയ ധനസഹായം        🔰 ഒക്ടോബർ 31 വരെ അപേക്ഷകൾ നൽകാം       🔰 പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ   സുവർണാവസരം      🔰 ME/M.Tech ₹78  Other PG     ₹450  ഓരോ മാസവും രണ്ടു വർഷത്തേക്കാണ് സ്കോളർഷിപ്പ് തുക അനുവദിക്കുക.  പരമാവധി മൂന്നു വർഷം വരെയുള്ള ബിരുദാനന്തര ബിരുദ പഠനത്തിന് തുക ലഭിക്കും. എന്നാൽ പഠിക്കുന്ന കോഴ്സ് പ്രൊഫഷണൽ തലത്തിൽ ഉള്ളതാവണം. എം എ, എം കോം, എം എസ് സി, എം സി ജെ MSW തുടങ്ങിയ ബിരുദങ്ങൾ ഒന്നുംതന്നെ പ്രൊഫഷണലായി പരിഗണിക്കപ്പെടുന്നില്ല. വിദ്യാർത്ഥിയുടെ മാർക്കിന്റെയും  കുടുംബവാർഷിക വരുമാനത്തിന്റെയും  അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 1000 സ്കോളർഷിപ്പുകൾ ഓരോവർഷവും വിദ്യാർഥികൾക്ക് ലഭിക്കുന്നു. ഓൺലൈൻ അപേക്ഷ കൾക്ക് ശേഷം ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഉണ്ടാവും. ഇൻസ്റ്റിറ്റ്യൂഷൻ തല വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ മാത്രമേ സ്കോളർഷിപ്പ് പോർട്ടൽ നിന്നും ഉയർന്ന പരിശോധനകൾക്കായി പിന്നീട് ഇവ പരിഗണിക്കപ്പെടുക യുള്ളൂ. കുട

മൗലാനാ ആസാദ് എജുക്കേഷന്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ്.

ഇമേജ്
 ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികൾക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു .മൗലാനാ ആസാദ് എജുക്കേഷന്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്.ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി  30/10/2020 📌 9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 5000 രൂപ 📌 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപ. 📌 മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 📌 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവരുമായിരിക്കണം. 📌 വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍ കുറവായിരിക്കണം. (വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്‌) 📌 ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 📌 ഒരാൾ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കും. 📌 അപേക്ഷ സമർപ്പണത്തിന് ശേഷം വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വെരിഫിക്കേഷൻ ഫോം സ്‌കൂൾ പ്രിൻസിപ്പാലിനെക്കൊണ്ട് വെരിഫൈ/അറ്റസ്റ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്യണം. ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ്നെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾക്ക് താഴെക്കാണുന്ന ഫയൽ ഡൗൺലോഡ് ചെയ്യാം.

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതി.

ഇമേജ്
                   നിങ്ങള്‍ക്ക് ഒരു എല്‍.പി.ജി ഗ്യാസ് കണക്ഷന്‍ ആവശ്യമുണ്ടോ ? എങ്കില്‍ ഇത് തികച്ചും സൗജന്യമായി ലഭിക്കാന്‍ അവസരമുണ്ട്. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതി പ്രകാരം കണക്ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. പക്ഷേ, പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ഈ സ്‌കീം അവശേഷിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നത്. ദരിദ്രര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യം. ഈ പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നത് തികച്ചും എളുപ്പമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതി സര്‍ക്കാര്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ നീട്ടുകയായിരുന്നു. എങ്ങനെ എല്‍.പി.ജി കണക്ഷന്‍ ലഭിക്കും ? പ്രധാന്‍മന്ത്രി ഉജ്ജ്വല യോജനയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക               ( pmujjwalayojana.com ). വെബ്‌സൈറ്റിലെ ഹോം പേജിലുള്ള 'ഡൗണ്‍ലോഡ് ഫോം' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഫോം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഫോമില്‍ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങള്‍ പൂരിപ്പിച്ച്‌ അടുത്തു