പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലൈഫ് മിഷൻ ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 2020. അറിയേണ്ടതെല്ലാം.

ഇമേജ്
ലൈഫ് മിഷൻ ഗുണഭോക്ത്യ പട്ടികയിൽ നിന്നും വിട്ടു പോയ അർഹരായ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കൽ - മാർഗ്ഗരേഖ ആ മുഖം ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017 ൽ ഭൂരഹിത വനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടെയും ഗുണഭോക്ത്യ പട്ടിക തയ്യാറാക്കി വനങ്ങൾ ലഭ്യമാക്കുന്നതിനുളള നടപടികൾ കേരളത്തിൽ വിജയകരമായി നടന്നുവരുകയാണ് . ലൈഫ് 1 , 2 ഘട്ടങ്ങളുടെ ഭാഗമായി 1 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനോടകം ഭവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുകയാണ് . ആദ്യ ഗുണഭോക്ത്യ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ പില കുടുംബങ്ങൾ വിട്ടുപോയതായും പിന്നീട് അർഹി നേടീയ ഗുണഭോക്താക്കളെയും കൂട്ടിച്ചേർക്കണമെന്ന നിരവധി ആവശ്യങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അർഹനായ ഭൂമിയുള്ള വന രഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനാണ് ഈ മാർഗ്ഗരേഖ അപേക്ഷകൾ സമർപ്പിക്കൽ പൂർണ്ണമായും സോഫ്റ്റ്വെയർ അധിഷ്ഠിതമായ ഒരു സംവിധാനത്തിലൂടെയാണ് തയ്യാറാക്കുന്നത് . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തിലുളള ഹൽപ്പ് ഡസ്കകൾ വഴിയോ , ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ , മറ്റ് ഓ ൺലൈൻ

ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

ഇമേജ്
                                                                                                   ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.  ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ  ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ

നിക്കോൺ സ്കോളർഷിപ്പ് പ്രോഗ്രാം 2020 . ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പ് 2020

ഇമേജ്
                                                        ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പ്          സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച്  കൂടിയ മാർക്ക്, കുറഞ്ഞ കുടുംബ വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നു. സ്കോളർഷിപ്പ് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നു. അപേക്ഷിക്കേണ്ട വിധം    വകുപ്പ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്. സ്കൂൾ അധികൃതർ നിശ്ചിത തീയതിക്കകം സ്കോളർഷിപ്പ് പോർട്ടലിൽ ഓൺലൈൺ എൻട്രി നടത്തണം.

അപേക്ഷിക്കാം കേന്ദ്ര സർക്കാരിന്റെ 3000 രൂപ പദ്ധതിയിൽ.പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന.

ഇമേജ്
               പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നീ പദ്ധതികളില്‍ 18 വയസ് തികഞ്ഞവര്‍ക്ക് അംഗങ്ങളാവാം. പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജനയില്‍ അംഗങ്ങളാകുന്നവര്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 15,000 രൂപയോ അതില്‍ താഴെയോ വരുമാനമുള്ളവരാവണം. 40 വയസ്സാണ് പ്രായപരിധി. 60 വയസ്സിന് ശേഷം മിനിമം 3000 രൂപ പ്രതിമാസ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കും. മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് എല്‍.ഐ.സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ തുകയുടെ 50 ശതമാനം ഗുണഭോക്താവും 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമാണ്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം പദ്ധതിയില്‍ ചെറുകിട വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ ചേരാം. പ്രതിവര്‍ഷ ടേണ്‍ ഓവര്‍ 1.5 കോടിയില്‍ കവിയരുത്. ഇന്‍കം ടാക്‌സ് കൊടുക്കുന്നവരോ ഇ.പി.എഫ്.ഒ/ ഇ.എസ്.ഐ.സി/ എന്‍.പി.എസ് / പി.എം.- എസ്.വൈ.എം എന്നിവയില്‍ അംഗങ്ങളായവര്‍ക്ക് പദ്ധതിയില്‍ ചേരാനാവില്ല. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായിരിക്കരുത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവ

രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും: മുഖ്യമന്ത്രി

ഇമേജ്
                     സംസ്ഥാനത്ത് രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് തുടരുകയാണ്. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞു.  ഏകദേശം നാല്‍പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്റ്റര്‍ ചെയ്യാനുള്ള തിയതി ജൂലൈ 22 വരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.. പെൻഷൻ വിവരങ്ങൾ എല്ലാം തന്നെ ആധാർ/ പെൻഷൻ ഐഡി/ ബാങ്ക് അക്കൗണ്ട് വിവരം എന്നിവ ഉപയോഗിച്ച് പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. CHECK PENSION DETAILS JOIN WHATSAPP GROUP CLICK HERE TO JOIN 04 CLICK HERE TO JOIN 05   വീഡിയോ കാണുന്നതിനായി

49 ലക്ഷം ആളുകൾക്ക് പെൻഷൻ വിതരണം നടത്തി. പെൻഷൻ തുക 1300 ആയി ഉയർത്തി.

ഇമേജ്
                                      തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷത്തിൽ വൻവർദ്ധനവ്. 2015-16 ൽ 33.99 ലക്ഷം പേരായിരുന്നു പെൻഷൻ വാങ്ങിയിരുന്നത്. 2019-20 ൽ 48.91 ലക്ഷമായി ഉയർന്നു. ഈ കാലയളവിൽ കുറഞ്ഞ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1,300 രൂപയായി ഉയർത്തുകയും ചെയ്തു. വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നത്. 2016 ജൂലൈ മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക നൽകുന്നത് കൂടാതെ പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 38.97 ലക്ഷം ആളുകളും മുനിസിപ്പാലിറ്റികളിൽ 5.84 ലക്ഷവും കോർപ്പറേഷനുകളിൽ 3.37 ലക്ഷം ആളുകളുമാണ് പെൻഷൻ പരിധിയിലുള്ളത്. കർഷക തൊഴിലാളി പെൻഷൻ  4.52 ലക്ഷം ആളുകൾക്കും വയോജന പെൻഷൻ 25.17 ലക്ഷം പേർക്കും ലഭിക്കുന്നു. വികലാംഗ പെൻഷൻ സ്‌കീമിൽ ഉൾപ്പെടുന്നത് നാലു ലക്ഷം പേരാണ്. അൻപതു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെ

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

ഇമേജ്
സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ മാരകമായ രോഗങ്ങൾ കാരണം വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുകയാണു സൊസൈറ്റിയുടെ ലക്ഷ്യം . സൊസൈറ്റി ഫോർ മഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ അർഹത രോഗിയുടെ കുടുംബവാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽത്താഴെ ആയിരിക്കണം . ആനുകൂല്യം സൊസൈറ്റി മുഖാന്തരമുള്ള ചികിത്സാ ധനസഹായം 50,000 രൂപ വരെ .  ഒരു രോഗിക്ക് ഒരുതവണമാത്രമേ ധനസഹായം അനുവദിക്കൂ . മറ്റേതെങ്കിലും സർക്കാരാനുകൂല്യം ( CHIS / CHIS PLUS etc. ) ലഭ്യമായിട്ടുണ്ടെങ്കിൽ ചികിത്സയ്ക്ക് ആ തുകയെക്കാൾ അധികം വന്ന ചെലവ് 50,000 രൂപവരെ അനുവദിക്കാം .  രോഗിയുടെ പക്കൽ നിന്നു ചെലവുവന്നതായി ചികിത്സിക്കുന്ന ഡോക്ടർ നൽകുന്ന വ്യക്ത മായ സാക്ഷ്യപത്രം . ഈ പദ്ധതിയിലൂടെ ചികിത്സാ ധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ചികിത്സകളും ശസ്ത്രക്രിയകളും  1. മസ്തിഷശസ്ത്രക്രിയ  2. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ 3. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ  4. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ  5 , പേസ്മേക്കർ സ്ഥാപിക്കൽ 6. ആഞ്ജിയോ പ്ലാസ്റ്റി 7. കാൻസർ ( ശസ്ത്രക്രിയ , കീമോതെറാപ്പി , റേഡിയേഷൻ )  8 , ഡയാലിസിസ്  9 , ട്യൂമർ റിമൂവൽ 10. അസ്ഥിസംബന്ധമായ

ജന പങ്കാളിത്തത്തിൽ പുറത്താക്കൽ നടപടികൾ തുടങ്ങി. റേഷൻ കാർഡ് അനർഹർ പടിക്കുപുറത്ത്.

ഇമേജ്
                        ജില്ലയില്‍ അനര്‍ഹമായി കൈപ്പറ്റിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവര്‍, സ്വന്തമായി നാലുചക്ര വാഹനം ഉള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ ഉള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, മാസവരുമാനം 25000 രൂപയിലധികമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരല്ല.  ഇത്തരക്കാര്‍ മുന്‍ഗണനാ കാര്‍ഡ് കൈവശം ഉണ്ടെങ്കില്‍ മുന്‍ഗണനേതര കാര്‍ഡാക്കി മാറ്റണം. അനര്‍ഹമായ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തിയാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്റെ അധിക വിപണി വില, 50,000 രൂപ പിഴ കൂടാതെ ഒരു വര്‍ഷം വരെ തടവും ലഭിക്കും. അനര്‍ഹര്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് സ്വമേധയാ മുന്‍ഗണനതേര കാര്‍ഡ് ആക്കിയാല്‍ നടപടി സ്വീകരിക്കുന്നതല്ല. അനര്‍ഹരായവര്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതിനെക്കുറിച്ച്‌ അറിവുള്ള പൊതുജനങ്ങള്‍ക

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സമയപരിധി 3 മാസം നീട്ടി

ഇമേജ്
                     ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സമയപരിധി 3 മാസം നീട്ടി നല്‍കാനുള്ള പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2020 ജൂലൈ 1 മുതല്‍ മൂന്ന് മാസത്തേയ്ക്ക് കാലാവധി നീട്ടി നല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗം തീരുമാനിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി പാചക വാതക കണക്ഷന്‍ നേടിയ പാവപ്പെട്ട കുടുംബങ്ങളെയും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പി.എം.ജി.കെ.വൈ – ഉജ്ജ്വല പദ്ധതി വഴി, ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേയ്ക്ക് സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ നിറച്ച് നല്‍കിയിരുന്നു. അതുപ്രകാരം, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 9,709.86 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയും ചെയ്തു. 11.97 കോടി സിലിണ്ടറുകളാണ് ഉജ്ജ്വല ഗുണഭക്താക്കള്‍ക്ക് ഈ കാലയളവില്‍ നല്‍കിയത്. പദ്ധതി അവലോകനം ചെയ്യവേ, പി.എം.യു.വൈ. ഗുണഭോക്താക്

വിദ്യാകിരണം പദ്ധതി അപേക്ഷ ക്ഷണിച്ചു.ഒന്നുമുതൽ ബിരുദാനന്തര ബിരുദതലം വരെയുള്ള വിദ്യാർത്ഥികൾക്ക് ആയിരം രൂപ വരെ പ്രതിമാസ സ്കോളർഷിപ്പ്

ഇമേജ്
     വിദ്യാകിരണം പദ്ധതി അപേക്ഷ ക്ഷണിച്ചു     ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളൂ.  കുടുംബത്തിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ വരെയാവാം. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 300 രൂപയും, ആറു മുതല്‍ പത്ത് വരെയുള്ളവര്‍ക്ക് 500 രൂപയും, പ്ലസ് വണ്‍, പ്ലസ്ടു, ഐ.റ്റി.ഐ കോഴ്‌സുകള്‍ക്ക് 750 രൂപയും, ഡിപ്ലോമ, ബിരുദ - ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 1,000 രൂപയും വീതം ധനസഹായം ലഭിക്കും. സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം' പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. കുട്ടികളെ ചുവടെ പറയുന്ന വിഭാഗങ്ങള്‍ പ്രകാരം തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസത്തേയ്ക്ക് ടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതാണ്. (a) 1 മുതല്‍ 5 വരെ- സ്കോളര്

പരിണയം പദ്ധതി 2020.ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നവർക്ക്‌ സർക്കാരിന്റെ സ്‌നേഹ സമ്മാനം.

ഇമേജ്
                       ഭിന്നശേഷി കുറവായി കാണാതെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നവർക്ക്‌ സർക്കാരിന്റെ സ്‌നേഹ സമ്മാനം.  സാമൂഹ്യനീതി വകുപ്പിന്റെ പരിണയം പദ്ധതിപ്രകാരമാണ്‌ ഇത്‌. നിശ്ചിത തുക ഇൻസെന്റീവായി നൽകും. കുടുംബത്തിന്‌ സർക്കാരിന്റെ കരുതൽ എന്നതിനൊപ്പം ഇത്തരം വിവാഹം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ ഉദ്യമം. വിവാഹം കഴിഞ്ഞ്‌ നിശ്ചിത കാലയളവ്‌ ഒരുമിച്ച്‌ കഴിഞ്ഞവർക്കാകും അപേക്ഷിക്കാൻ അർഹത. വരുമാനപരിധിയുമുണ്ടാകും. നിലവിൽ ‘പരിണയം’ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ വനിതകൾക്കും ശാരീരിക പരിമിതിയുള്ളവരുടെ പെൺമക്കൾക്കും 30,000 രൂപയാണ്‌ സാമ്പത്തികസഹായം നൽകുന്നത്‌. കുറഞ്ഞത്‌ ഇതേ തുകയെങ്കിലും ഇവരെ വിവാഹം ചെയ്‌തവർക്കും ലഭ്യമാക്കും.  ആദ്യഘട്ടം ഒരു ജില്ലയിൽ 20 പേർ എന്ന ക്രമത്തിൽ സംസ്ഥാനത്താകെ 280 പേർക്ക്‌ ഇൻസെന്റീവ്‌ നൽകാനാണ്‌ ഉദ്ദേശിക്കുന്നത്‌. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക്‌ അന്തിമരൂപം ആകുന്നതോടെ മാത്രമേ ഇതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകൂ. ഇതിനുപുറമെ ഭിന്നശേഷിക്കാരായ സ്‌ത്രീകളുടെ പുനർവിവാഹത്തിനും പരിണയം പദ്ധതിയിലൂടെ സഹായം നൽകാൻ ആലോചനയുണ്ട്‌. 2018–-19ൽ  736 പേർക്ക്‌ സഹായം ലഭിച്ചു. 19–-20ൽ 1.80

പ്രതിമാസം കുട്ടികള്‍ക്കായി 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി

ഇമേജ്
       സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ നടത്തിപ്പിനായി വനിത ശിശുവികസന വകുപ്പ് 2,35,20,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.ഓരോ ജില്ലയിലേയും 70 കുട്ടികള്‍ വീതം ആകെ 980 കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനുമുള്ള വഴിയൊരുക്കുന്നതായും മന്ത്രി വ്യക്തമാക്കി.ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കുന്നതിന് പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിജ്ഞാന ദീപ്തി. ജെ.ജെ. സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ സ്വന്തം വ