പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വൈദ്യുതി സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച്‌ കെ.എസ്.ഇ.ബി. പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ.

ഇമേജ്
ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച്‌ (ജൂൺ 26 മുതൽ ജൂലായ് 3 വരെ) പൊതുജനങ്ങള്‍ക്കായി വൈദ്യുതി സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച്‌ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ. ◽വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ നിര്‍മ്മിതമായ തോട്ടിയോ ഇരുമ്പ് ഏണിയോ ഉപയോഗിക്കരുത്. ◽വൈദ്യുതി ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നട്ടു പിടിപ്പിക്കരുത്. വൈദ്യുതി ലൈനിന് സമീപത്തുള്ള മരങ്ങളോ ശാഖകളോ മുറിക്കുന്നതിന് മുന്‍പ് വൈദ്യുത ലൈന്‍ ഓഫ് ചെയ്ത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ മുറിക്കാന്‍ പാടുള്ളു. ◽കൃഷി സ്ഥലത്തിന് ചുറ്റുമുള്ള ഇരുമ്പ് വേലിയില്‍ നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കാന്‍ പാടില്ല. അത്തരത്തിലുള്ള നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ◽എല്ലാ വയറിംഗിലും ഗുണനിലവാരമുള്ള എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ / RCCB സ്ഥാപിക്കണം. ◽ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണത് ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം ബന്ധപ്പെട്ട കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണം. ◽എല്ലാ വയറിംഗ് പ്രവൃത്തികളും അംഗീകൃത ലൈസന്‍സുള്ള ഇലക്‌ട്രിക്കല്

എടിഎം നിരക്കുകൾ ജൂലൈ മുതൽ പഴയ നിരക്കിൽ.നെഫ്റ്റ് ആർടിജിഎസ് വിനിമയത്തിന് ഫീസില്ല

ഇമേജ്
                      ജൂലൈ 1 മുതൽ ബാങ്ക് എടിഎം പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റം വരുത്താൻ പോകുന്നു. കാരണം, ലോക്ക്ഡൌൺ സമയത്ത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു. മൂന്ന് മാസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. അതായത് 2020 ജൂൺ 30 വരെ. ഇളവുകൾ നീട്ടുന്ന കാര്യം സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ പഴയ എടിഎം പിൻവലിക്കൽ നിയമങ്ങൾ പുന:സ്ഥാപിക്കപ്പെടും. എടിഎം പിൻവലിക്കൽ നിയമങ്ങൾ ഒരോ ബാങ്കിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ, ബാങ്ക് ഉപഭോക്താക്കൾ അവരുടെ ശാഖയിലെ കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടാനും ഇക്കാര്യത്തിലുള്ള മാറ്റങ്ങൾ അറിയേണ്ടതുമാണ്. മഹാമാരി മൂലമുണ്ടായ ലോക്ക്ഡൌൺ സമയത്ത്, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബി‌ഐ എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും നടത്തിയ എല്ലാ എടിഎം ഇടപാടുകളുടെയും സർവീസ് ചാർജുകൾ എഴുതിത്തള്ളിയിരുന്നു. മെട്രോ നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) sbi.co.in ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ ഇടപാട് നടത്താൻ 8 സൌജന്യ ഇടപ

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.

ഇമേജ്
                                 മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് സേഫ് ഹോമുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ കണ്ടെത്തുന്നതിനായി 30,000 രൂപ ധനസഹായം സമൂഹ്യ നീതി വകുപ്പ് നല്‍കുന്നുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ പട്ടികജാതിക്കാരനാണെങ്കില്‍ 75,000 രൂപയുടെ സഹായവും നല്‍കി വരുന്നു. വാര്‍ഷിക വരുമാന പരിധി 40,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കി മാറ്റുകയും ചെയ്തു. മിശ്ര വിവാഹിതരായ ജീവനക്കാരെ സ്ഥലമാറ്റത്തില്‍ പ്രത്യേക മുന്‍ഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍ (പ്രഥമ ഗണനീയമോ പരിരക്ഷിക്കപ്പെട്ടവരോ ആയ വിഭാഗങ്ങളില്‍) ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിശ്ര വിവാഹിതരായ ദമ്പതിമാര്‍ക്ക് (ഒരാള്‍ പട്ടികജാതിയും

പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തി

ഇമേജ്
              കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വർഷം വരെ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികൾ കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാർക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കിൽ ഒരു വർഷം 24,000 രൂപയും രണ്ട് വർഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. മൂന്നുമാസത്തിനകം അപേക്ഷ സമർപ്പിക്കുന്നവർക്കാണ് 24 മാസത്തെ ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുന്ന അപേക്ഷകർക്ക് അപേക്ഷ സമർപ്പ

പ്രധാൻ മന്ത്രി ജന ധൻ യോജന അക്കൗണ്ട് എങ്ങനെയാണ് തുറക്കേണ്ടത്?

ഇമേജ്
           ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഎംജെഡിവൈ പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.ഈ അക്കൗണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സാണ്. അതായത് പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജാണ് ഉപഭോക്താവിന് ലഭിക്കുക. മാത്രമല്ല ഇതിന് പുറമേ 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കും.   10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതി പ്രകാരം ബ

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15നകം; പുതിയ വിജ്ഞാപനം പുറത്തിറക്കി

ഇമേജ്
         രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാറ്റിവെച്ച പരീക്ഷകൾ സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി സിബിഎസ്ഇ. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിജ്ഞാപനം സമർപ്പിച്ചത്. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു. ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. മൂന്ന് സ്കീമുകളായാണ് പരീക്ഷകൾക്ക് മാർക്ക് നിശ്ചയിക്കുന്നത്. ഒന്നാം സ്കീം പ്രകാരം മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിഷയങ്ങൾ ഏതാണെന്ന് നോക്കി അതിന്റെ ശരാശരി നിശ്ചയിച്ച് എഴുതാത്ത പരീക്ഷകൾക്ക് മാർക്ക് നൽകും.  സ്കീം രണ്ടിൽ, മൂന്ന് വിഷയം മാത്രം എഴുതിയവർക്ക് കൂടുതൽ മാർക്ക് നേടിയ രണ്ട് വിഷയത്തിൽ നിന്നും ശരാശരി നോക്കി എഴുതാത്ത പരീക്ഷകൾക്ക് നൽകും. ഒന്നോ രണ്ടോ വിഷയം മാത്രം എഴുതിയ വിദ്യാർഥികൾക്ക് എഴുതിയ പരീക്ഷയുടെ ശരാശരിയും ഇന്റേർണൽ മാർക്കും കൂട്ടിച്ചേർത്ത് മാർക്ക് നൽകുന്നതാണ് മൂന്നാമത് സ്കീം. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ CLICK HERE TO JOIN 02 CLICK HERE TO JOIN 03 വീഡിയോ കാണുന്നതിനായി

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ആനുകൂല്യം കൈപ്പറ്റാൻ വീണ്ടും മസ്റ്ററിങ് അവസരം. ജൂൺ 29 മുതൽ ജൂലൈ 15 വരെ.

ഇമേജ്
         സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കൾക്ക് ബയോമെട്രിക് മസ്റ്ററിങ്ങിനായി 2020 ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരുന്നു . എന്നാൽ വിവിധ കാരണങ്ങളാൽ ഈ കാലയളവിൽ മസ്റ്റർ ചെയ്തിട്ടില്ലാത്ത , പെൻഷൻ അർഹതയുള്ള ഗുണഭോക്താക്കൾക്ക് 2020 ജൂൺ 29 മുതൽ ജൂലൈ15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് അനുമതി നൽകുന്നു . അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേന ജൂലൈ 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തീകരിക്കാവുന്നതാണ് . ഹോട്ട് സ്പോട്ടുകളിലും കണ്ടെയെന്റ് സോണുകളിലും ഉള്ള വർക്ക് യാത്ര നിയന്ത്രണങ്ങളിൽ അയവു ലഭിക്കുന്ന തീയതി മുതൽ ഒരാഴ്ച കാലയളവിൽ മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണ് . മസ്റ്ററിങ് പ്രക്രിയ തികച്ചും സൗജന്യമാണ്.  സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ്  നടത്താം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ CLICK HERE TO JOIN 02 CLICK HERE TO JOIN 03 വീഡിയോ കാണുന്നതിനായി

വിദ്യാശ്രീ ലാപ്ടോപ്പ് ചിട്ടി 2020 ആരംഭിക്കുന്നു .കെഎസ്എഫ്ഇ-കുടുംബശ്രീ സഹകരണത്തോടെ.അതും കേവലം 500 രൂപയിൽ.

ഇമേജ്
ഓൺലൈൻ പഠനത്തിന് സഹായമേകാൻ രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ         കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ. ഓൺലൈൻ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സഹായം നൽകുന്ന പദ്ധതിയും, കുടുംബശ്രീ മിഷനുമായി സഹകരിച്ച് ലാപ്ടോപ് വാങ്ങാൻ പണം ലഭ്യമാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുമാണ് ആരംഭിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യപദ്ധതിയിൽ തദ്ദേശസ്ഥാപനം ടി.വി സ്ഥാപിച്ച് പഠനസൗകര്യമൊരുക്കാൻ പൊതുസ്ഥലവും കുട്ടികളുടെ എണ്ണവും കണ്ടെത്തി പ്രദേശത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ പട്ടിക നൽകിയാൽ പദ്ധതിക്കുള്ള 75 ശതമാനം സഹായത്തുക രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ചെക്കായി നൽകും. 25 ശതമാനം തുക തദ്ദേശസ്ഥാപനം വഹിച്ചാൽ മതി. പദ്ധതിക്കായി ടി.വി ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങി സ്ഥാപിച്ചുകഴിഞ്ഞാൽ യുട്ടിലിറ്റി സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനം കെ.എസ്.എഫ്.ഇക്ക് നൽകണം. തദ്ദേശസ്ഥാപനങ്ങൾക്ക് പുറമേ വിവിധ ഏജൻസികൾക്കും ഇത്തരത്തിൽ കേന്ദ്രങ്ങളൊരുക്കാം. മത്സ്യഫെഡ് ആരംഭിക്കുന്ന പഠനകേന്ദ്രങ്ങൾക്കുള്ള ചെക്ക് കൈമാറി മന്ത്രി ഡോ: ടി.എം തോമസ് ഐസക് പദ്ധ

കാർഷികാവശ്യങ്ങൾക്ക് സൗജന്യ നിരക്കിൽ വൈദ്യുതി. കൃഷിക്ക് വൈദ്യുതി യൂണിറ്റിനു സബ്സിഡിയും

ഇമേജ്
              കാർഷിക വൈദ്യുതി താരീഫ് നിശ്ചയിക്കുന്നതിന് കൃഷി സ്ഥലത്തിന്റെ പരിധി പരിഗണിക്കേണ്ടതില്ല എന്ന് വ്യക്തമാക്കി കേരള റെഗുലേറ്ററി കമ്മീഷൻ. കാർഷിക താരീഫിൽ കണക്ഷൻ നൽകുന്നത് സബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കണം എന്ന പൊതു തെളിവെടുപ്പിലെ ആവശ്യം പരിഗണിച്ചാണ് ജൂലൈ 8 ന് പുറത്തിറക്കിയ താരീഫ് ഉത്തരവിൽ കമ്മീഷൻ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്. കാർഷിക താരിഫിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ കാർഷിക വിളകളാണെങ്കിൽ കുറഞ്ഞത് 30 സെന്റ്, പച്ചക്കറി തോട്ടമാണെങ്കിൽ കുറഞ്ഞത് 10 സെന്റ്, വെറ്റില കൃഷിയാണെങ്കിൽ കുറഞ്ഞത് 5 സെന്റ് എന്ന തരത്തിലുള്ള 6.11.2016 ലെ സർക്കാർ ഉത്തരവ് ആധാരമാക്കിയ വ്യവസ്ഥകളാണ്   ഇതോടെ ഇല്ലാതാവുന്നത്. താരീഫ് ഉത്തരവ് പ്രകാരം   കാർഷിക ആവശ്യത്തിനായുള്ള പമ്പിംഗിനാണ് വൈദ്യുതി കണക്ഷൻ അപേക്ഷിക്കുന്നതെങ്കിൽ എങ്കിൽ അതിനെ സ്ഥല ലഭ്യത പരിഗണിക്കാതെ കാർഷിക താരീഫായ LT V ൽ നൽകാമെന്നാണ് കമ്മീഷൻ ഉത്തരവ്.  ഈ ഉത്തരവ് സ്ഥലപരിമിതി മൂലം കാർഷിക കണക്ഷൻ ല്യമാകാതിരുന്ന ഒട്ടനവധി പേർക്ക് നേട്ടമാവും. നിലവിൽ മറ്റേതെങ്കിലും താരിഫിൽ ഇത്തരം കണക്ഷൻ എടുത്തവർക്കും താരീഫ് മാറ്റത്തിനുള്ള അപേക്ഷ നൽകി ഈ ആനുകൂല്യം

EWS സ്കോളർഷിപ്പ്നു വേണ്ടി ഇപ്പോൾ അപേക്ഷിക്കാം 2020

ഇമേജ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ്ലാറ്റ്ഫോമായ buddy for study നൽകുന്ന ഈ ഡബ്ലിയു എസ് സ്കോളർഷിപ്പ് വേണ്ടി ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥിയുടെ മാർക്കും, പ്രത്യേകമായ സഹായത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് സ്കോളർഷിപ്പ് ലഭിക്കുക.   ചെറിയ അളവിലുള്ള സ്കോളർഷിപ്പ് തുക പോലും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന buddy for study ഇന്ത്യ ഫൗണ്ടേഷൻ ആണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർഥികളെ ടെലഫോനിക് ഇന്റർവ്യൂ നടത്തുകയും ആവശ്യമാകുന്ന പക്ഷം ഫെയ്സ് ടു ഫെയ്സ് ഇന്റർവ്യൂവിനു  ക്ഷണിക്കുന്നതുമായിരിക്കും.  സ്കോളർഷിപ്പ് പ്രൊസസിങ് ടൈം  പറഞ്ഞിരിക്കുന്നത് നാലുമാസമാണ് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ഫോണിലേക്ക് തന്നെ അതിനോടനുബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കും.   യോഗ്യത  പത്താം ക്ലാസിൽ 50 ശതമാനത്തിനു മുകളിൽ മാർക്ക്  കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ  ഇപ്പോൾ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  വിദ്യാർത്ഥി സംസ്ഥാനത്തെ അംഗീകൃത റെഗുലർ വിദ്യാഭ്യാസം നടത്തുന്ന സ്ഥാപനത്തിൽ പഠിക്കുന്നതായിരിക്കണം  അപേക്ഷകൻ  ഇന്ത്യൻ പൗരൻ ആയിരിക്കണം .   അപേ

ബിപിഎൽ ലിസ്റ്റിലുള്ള അനർഹരെ പുറത്താക്കാൻ തുടങ്ങി. ആളുകളുടെ പരാതിയിന്മേലാണ് നടപടി.

ഇമേജ്
മുൻഗണനാ ലിസ്റ്റിൽ കയറിക്കൂടിയ അനർഹരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങി ആളുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചശേഷം മാനദണ്ഡങ്ങൾക്ക് വിഭിന്നമാണെങ്കിൽ മുൻഗണനാ ലിസ്റ്റിൽ നിന്നും പുറത്താക്കും. അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന തുടങ്ങി.  ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അനര്‍ഹമായി കൈവശം വെച്ച സബ്‌സിഡി വിഭാഗം റേഷന്‍ കാര്‍ഡുകള്‍ പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു. രാമനാട്ടുകര, പെരുമുഖം, ഫറോക്ക്, കൊടുവള്ളി, കൊയിലാണ്ടി  തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി.  കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കരീറ്റിപ്പറമ്പ് പ്രദേശത്ത്  നടത്തിയ പരിശോധനയില്‍ അര്‍ഹതയില്ലാതെ കൈവശം വെച്ച 22 മുന്‍ഗണന, ഏഏവൈ കാര്‍ഡുകള്‍ പിടിച്ചെടുത്തു.  സ്വന്തമായി ടൂറിസ്റ്റ് ബസ് ഉള്ളവരും രണ്ട് കാര്‍ കൈവശമുളളവരും വരെ മുന്‍ഗണനയില്‍ തുടരുന്നതായി കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പെരുമാള്‍പുരം, പള്ളിക്കര, കീഴൂര്‍ ഭാഗങ്ങളില്‍ 40 വീടുകളില്‍ പരിശോധന നടത്തി.  അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെ

ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന

ഇമേജ്
          ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു . മാതൃവന്ദന സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്ന പേരും മറ്റ് വിവരങ്ങളും വ്യത്യാസമില്ലാതിരിക്കാനാണ് ആധാർ സ്കാൻ ചെയ്ത് സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തുന്നതിന് എല്ലാ ഐസിഡിഎസുകളിലും ക്യൂആർ കോഡ് റീഡർ സ്ഥാപിക്കുന്നത് . കൃത്യമായ വിവരങ്ങൾ ക്യൂആർ കോഡിലൂടെ ശേഖരിക്കാൻ കഴിയുമെന്നതിനാൽ തെറ്റുകൾ കടന്നുകൂടുന്നത് ഒഴിവാക്കാനും കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാനും സാധിക്കുന്നു. സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവിലും പ്രസവാനന്തരവും അവര്‍ക്കുണ്ടാകുന്ന വേതനനഷ്ടം ഭാഗികമായി നികത്തുക എന്ന ലക്ഷ്യത്തോടെയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മെച്ചപ്പെട്ട ആരാഗ്യം പ്രദാനം ചെയ്യുന്നതിനും വേണ്ടി ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 5,000 രൂപ ധനസഹായം നല്‍കുന്നു. ഈ തുക മൂന്ന് ഗഡുക്കളായി ആധാര്‍ ലിങ്ക്ഡ് അക്കൗണ്ടിലയ്ക്ക് നേരിട്ടാണ് നിക്ഷപിക്കുന്നത്. ഒന്നാം ഗഡുവായി ആയിരം രൂപ

കോവിഡ് സഹായം ലഭിക്കാത്ത ക്ഷേമനിധി അംഗങ്ങൾക്ക് സഹായം.

ഇമേജ്
1150 കോടി രൂപയാണ് 75 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് മുഖേന നൽകുന്നത്. ഇതിനകം ധനസഹായം കൈ പറ്റാത്തവർ അതാത് ബോർഡ് ഓഫീസുമായി  31നുള്ളിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 0 4 7 1 2 5 7 8 2 9 4 എന്ന നമ്പറിൽ ബന്ധപ്പെടാം.  വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും രജിസ്ട്രേഷനുമായി സർക്കാർ പ്രത്യേക വെബ്സൈറ്റുകൾ രൂപീകരിച്ചിട്ടുണ്ട് അക്ഷയ ജനസേവന കേന്ദ്രങ്ങൾ മുഖേനയും അതുകൂടാതെ സ്മാർട്ട് ഫോൺ വഴിയും  അപേക്ഷിക്കാം. http://boardwelfareassistance.lc.kerala.gov.in/ http://lc.kerala.gov.in/ "ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നല്‍കുന്ന സഹായങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയത്."  വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള സാമ്പത്തിക സഹായങ്ങള്‍: - കേരള സംസ്ഥാന അസംഘടിത തൊഴിലാളി കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ   ബോര്‍ഡിന്റെ  കോവിഡ് പ്രത്യേക ധനസഹായമായ 1000 രൂപയ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് ht

കുട്ടികൾക്ക് സൗജന്യ കിറ്റ് വിതരണം ആരംഭിച്ചു.പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകും.

ഇമേജ്
പൊതുവിദ്യാലയങ്ങളിലെ  ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട  ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസിലെ 26,27,559 കുട്ടികൾക്ക്‌ ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകും. സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിലാണിത്‌‌. രാജ്യത്ത്‌ ഇത്തരം പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം. 81.36 കോടി രൂപയാണ്‌ വിനിയോഗിക്കുക.  അരിയും പലവ്യഞ്‌ജനങ്ങളും ഉൾപ്പെടുന്ന കിറ്റ്‌ സപ്ലൈകോ തയ്യാറാക്കി ഉടൻ സ്‌കൂളുകളിലെത്തിക്കും. പദ്ധതിക്ക്‌ 10 ശതമാനം സപ്ലൈകോ കിഴിവ്‌ നൽകും. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക്‌  300 രൂപയുടെയും യുപി വിദ്യാർഥികൾക്ക്‌ 420 രൂപയുടെയും കിറ്റാണ്‌ ലഭിക്കുക. ലഭിക്കുന്ന തീയതി സ്‌കൂൾ അധികൃതർ  അറിയിക്കും . അടച്ചിടൽ മൂലം നഷ്ടപ്പെട്ട മാർച്ച് മാസത്തിലെ 15 സ്കൂൾ  പ്രവൃത്തി ദിനങ്ങളിലേക്കും  തുടർന്ന്  വേനൽ അവധിക്കാലമായ  ഏപ്രിൽ, മേയ് മാസങ്ങളിലെ 39 ദിവസങ്ങൾക്കുമാണ് നിലവിൽ ഭക്ഷ്യ ഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇത് ഭക്ഷ്യധാന്യവും മറ്റ് ഭക്ഷ്യ വസ്തുക്കളുമടങ്ങുന്ന  ഭക്ഷ്യക്കിറ്റുകളായാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. 2019-20 അദ്ധ്യയന വർഷം പ്രീപ്രൈമറി മുതൽ 8-ാം ക്ലാസ് വരെ എൻറോൾ ചെയ്തിട്ടുള്ളതും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഗുണഭോക്താക

പ്രധാനമന്ത്രി കിസാൻ സമ്മാൻ ആനുകൂല്യം 4000 , ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം

ഇമേജ്
                  കേന്ദ്ര സർക്കാരിന്റെ പദ്ധതി വഴി അക്കൗണ്ടിലേക്ക് പണം നൽകുന്ന  സഹായം രണ്ടായിരം രൂപയിൽ നിന്ന് നാലായിരമായി വർദ്ധിപ്പിച്ചു. ഇതിനായി ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കുള്ള   അപേക്ഷ ഫോം ഓൺലൈനായി ഡൌൺലോഡ് ചെയ്യാം,  അല്ലെങ്കിൽ അടുത്തുള്ള അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്. ചെറുകിട നാമമാത്രമായ കർഷകരെ സംബന്ധിച്ച്  സഹായകരമായ ഒരു പദ്ധതിയാണിത്. തിരിച്ചടവില്ലാതെ ഈ ധനസഹായം കേന്ദ്ര സർക്കാർ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ്. ഇത് 3 ഗഡുക്കളായാകും അക്കൗണ്ടിലേക്ക് ലഭ്യമാക്കുക..  സാധാരണക്കാർക്ക് റേഷൻകാർഡ് രേഖയായി ഉപയോഗിക്കാം. ഒരു റേഷൻ കാർഡിൽ ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ എന്നായിരുന്നു ധാരണ, എന്നാൽ ഒരു റേഷൻ കാർഡിൽ 2 കുടുംബങ്ങൾ ആണെങ്കിൽ അവർക്ക് സ്വന്തമായി കൃഷി ഭൂമി വെവ്വേറെ ഉണ്ടെങ്കിൽ,  ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാം. പേര് തിരുത്താനും പുതുതായി രജിസ്റ്റർ ചെയ്യാനും സാധിക്കും. അപേക്ഷിച്ചതിന് ശേഷം ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, ബാ