കാർഷികാവശ്യങ്ങൾക്ക് സൗജന്യ നിരക്കിൽ വൈദ്യുതി. കൃഷിക്ക് വൈദ്യുതി യൂണിറ്റിനു സബ്സിഡിയും


        


     കാർഷിക വൈദ്യുതി താരീഫ് നിശ്ചയിക്കുന്നതിന് കൃഷി സ്ഥലത്തിന്റെ പരിധി പരിഗണിക്കേണ്ടതില്ല എന്ന് വ്യക്തമാക്കി കേരള റെഗുലേറ്ററി കമ്മീഷൻ. കാർഷിക താരീഫിൽ കണക്ഷൻ നൽകുന്നത് സബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കണം എന്ന പൊതു തെളിവെടുപ്പിലെ ആവശ്യം പരിഗണിച്ചാണ് ജൂലൈ 8 ന് പുറത്തിറക്കിയ താരീഫ് ഉത്തരവിൽ കമ്മീഷൻ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്.


കാർഷിക താരിഫിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ കാർഷിക വിളകളാണെങ്കിൽ കുറഞ്ഞത് 30 സെന്റ്, പച്ചക്കറി തോട്ടമാണെങ്കിൽ കുറഞ്ഞത് 10 സെന്റ്, വെറ്റില കൃഷിയാണെങ്കിൽ കുറഞ്ഞത് 5 സെന്റ് എന്ന തരത്തിലുള്ള 6.11.2016 ലെ സർക്കാർ ഉത്തരവ് ആധാരമാക്കിയ വ്യവസ്ഥകളാണ്   ഇതോടെ ഇല്ലാതാവുന്നത്.


താരീഫ് ഉത്തരവ് പ്രകാരം   കാർഷിക ആവശ്യത്തിനായുള്ള പമ്പിംഗിനാണ് വൈദ്യുതി കണക്ഷൻ അപേക്ഷിക്കുന്നതെങ്കിൽ എങ്കിൽ അതിനെ സ്ഥല ലഭ്യത പരിഗണിക്കാതെ കാർഷിക താരീഫായ LT V ൽ നൽകാമെന്നാണ് കമ്മീഷൻ ഉത്തരവ്. 


ഈ ഉത്തരവ് സ്ഥലപരിമിതി മൂലം കാർഷിക കണക്ഷൻ ല്യമാകാതിരുന്ന ഒട്ടനവധി പേർക്ക് നേട്ടമാവും. നിലവിൽ മറ്റേതെങ്കിലും താരിഫിൽ ഇത്തരം കണക്ഷൻ എടുത്തവർക്കും താരീഫ് മാറ്റത്തിനുള്ള അപേക്ഷ നൽകി ഈ ആനുകൂല്യം ഉറപ്പാക്കാം.


ഇത് സംബന്ധിച്ചുള്ള കമ്മീഷൻ ഉത്തരവിന്റെ പ്രസക്ത ഭാഗം താഴെ നൽക്കുന്നു (പേജ് 36 )

" As  per  the  Section 62(3)  of  the  Electricity  Act,  2003,  the  Commission  is  empowered  to  recategorise  consumers  based  on  the  purpose  of  usage.  The  minimum land  holding  specified  by  the  State  Government,  cannot  be  considered as  a  criterion  for  assigning  agriculture  tariff.  If  the  licensee  convinced that,  the  pumping  water  is  for  agriculture  purpose,  irrespective  of  the land  holdings  prescribed  by  the  Government,  agriculture  tariff  can  be assigned  to such  consumers."

കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സമർപ്പിച്ചാൽ പറമ്പ് നനക്കുന്നതിന് . കുറഞ്ഞ നിരക്കിൽ കാർഷിക കണക്ഷൻ ലഭിക്കും.


5 A താരിഫുള്ള, അടിസ്ഥാനതുക യൂണിറ്റിന് 2 രൂപ.30 പൈസയുള്ള കാർഷിക കണക്ഷനാണ് ഒരു യൂണിറ്റിൻമേൽ 85 പൈസ  സബ്സിഡിയായി നൽകിക്കൊണ്ട്  1 രൂ 45 പൈസയ്ക്ക് ലഭിക്കുന്നത്.  ഇതിന്

സ്ഥല വിസ്തൃതി ബാധകമല്ല. എന്നാൽ കൃഷിയാവശ്യത്തിനാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടണമെന്ന് മാത്രം.

ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ കണക്ഷൻ ലഭിക്കുന്നതിന് തടസമില്ല.



കണക്ഷൻ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകൾ.

📍വയറിംഗ് ടെസ്റ്റ് റിപ്പോർട്ട്,

 
📍കൈവശ സർട്ടിഫിക്കറ്റ്,


📍ആധാർ കാർഡിന്റെ കോപ്പി ,


📍സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്,


📍സബ്സിഡി ആവശ്യമെങ്കിൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം .

ഇത്രയും രേഖകൾ  പൂരിപ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട സെക്ഷൻ ഓഫീസിൽ നൽകണം. അപേക്ഷാ ഫീസ് 61 രൂപയാണ്. എന്നാൽ ഓൺലൈനിൽ അപേക്ഷിച്ചാൽ ഫീസ് വേണ്ട. വൈദ്യുതി സൗജന്യമായി ലഭിക്കുവാൻ വേണ്ടത്.

30 സെന്റ് മുതൽ 5 ഏക്കർ വരെ കൃഷിയുള്ളവർക്ക് 5 A താരിഫിന്റെ കാർഷിക കണക്ഷൻ എടുത്ത് ആദ്യ മാസം ബിൽ ഒടുക്കിയ ശേഷം കൃഷി ഓഫീസിൽ ചെന്ന് താഴെ പറയുന്ന രേഖകളോടൊപ്പം അപേക്ഷ സമർപ്പിച്ചാൽ കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് വൈദ്യുദിച്ചാർജ്ജ് പൂർണ്ണമായും കൃഷി ഭവൻ വഹിക്കുന്ന സ്കീമിലേക്ക് മാറ്റിത്തരുന്നതാണ്.

കൃഷിഭവനിൽ സമർപ്പിക്കേണ്ട രേഖകൾ.


  • ആധാർ കാർഡ് കോപ്പി

  • നികുതി അടച്ചതിന്റെ രേഖ

  • കൈവശ സർട്ടിഫിക്കറ്റ്

  • വൈദ്യുതി ബിൽ അടച്ചതിന്റെ പകർപ്പ്.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ






വിശദമായ വീഡിയോ



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.