പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ടെക്നിക്കൽ,പ്രഫഷണൽ കോഴ്സുകൾക്ക്.

ഇമേജ്
                                   മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ടെക്നിക്കൽ,പ്രഫഷണൽ കോഴ്സുകൾക്ക് പഠനത്തിൽ മിടുക്കരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതന്യൂനപക്ഷ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്.50% ശതമാനത്തിൽകുറയാതെമുൻവർഷങ്ങളിൽ മാർക്ക് ലഭിക്കുന്നവർക്കാണ് അർഹതയുള്ളത് . മാതാപിതാക്കളുടെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയരുത് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം 1992 ലെ വകുപ്പ് 2 സി യിൽ പറയുന്ന മുസ്ലീം , ക്രിസ്ത്യൻ , സിഖ് , ബുദ്ധ , ജൈന , പാർസി എന്നീ മതവിഭാഗങ്ങളിൽ ഉള്ളവരെയാണ് മതന്യൂനപക്ഷങ്ങളായി പരിഗണിക്കുന്നത് . 30 % സ് കോളർഷിപ്പുകൾ ഓരോ വിഭാഗത്തിലെയും പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു . സ്കോളർഷിപ്പ് തുക - 20000 രൂപ പ്രതിവർഷം . മെയിന്റനൻസ് തുക - 1000 രൂപ പ്രതിമാസം ഹോസ്റ്റൽ , മറ്റുള്ളവർക്ക് 500 രൂപ പ്രതിമാസം 85 സ്ഥാപനങ്ങളുടെ പട്ടികയിൽ ( കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ) ഉൾപ്പെട്ടിരിക്കുന്നവർക്ക് മുഴുവൻ കോഴ്സ് ഫീയും തിരികെ ലഭിക്കും . ഒരു അധ്യയന വർഷം 10 മാസമായാണ് കണക്കാക്കുന്നത് .   മെറിറ്റ് കം മീൻസ് പരിധിയിൽ ഉൾപ്പെടുന്ന വിവിധങ്ങളായ കോഴ്സുകൾ അറിയാൻ   CLI

വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി.ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക്

ഇമേജ്
  സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം. വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷൻ/ഇൻവോയ്‌സ് അപേക്ഷകർ ഹാജരാക്കണം. ക്വട്ടേഷൻ/ഇൻവോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കുവേണ്ടി രക്ഷിതാക്കൾക്കും അപേക്ഷ സമർപ്പിക്കാം.പദ്ധതി വിശദാംശങ്ങൾ https://www.ksbcdc.com ൽ ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളിൽ ലഭിക്കും   ഇത്തരത്തിലുള്ള ഇൻഫർമേ

സ്കൂൾ-കോളേജ് വിദ്യാർഥികൾ ശ്രദ്ധിക്കുക പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 2020 -21

ഇമേജ്
                                                     കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാർസി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ്വൺ മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷികവരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവരായിരിക്കണം. മുൻവർഷത്തെ ബോർഡ്/ യൂണിവേഴ്സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ/ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പി.എച്ച്.ഡി കോഴ്സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളിൽ പ്ലസ്വൺ, പ്ലസ്ടു തലത്തിലുള്ള ടെക്നിക്കൽ/ വൊക്കേഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർഥികൾ മെരിറ്റ്-കം-മീൻസ് സ്കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്സുകളിൽ പഠിക്കുന്നവരാകണം. മുൻവർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻവർഷത്തെ രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യ

ഓണക്കാലത്ത്‌ എല്ലാ മേഖലയിലും സഹായവുമായി സർക്കാർ.

ഇമേജ്

പ്രീമെട്രിക് സ്കോളർഷിപ്പ് 2020 ഫ്രഷ്, റിന്യൂവൽ.PRE MATRIC SCHOLARSHIP 2020 APPLICATION.

ഇമേജ്
 കേരളത്തിൽ സർക്കാർ/ എയ്ഡഡ്/അംഗീകൃത സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക്, പ്രീമെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ സമുദായങ്ങളിലൊന്നിൽനിന്നായിരിക്കണം. മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല. ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല. ഈ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർക്കും പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സൗകര്യം,  www.sc holarships.gov.in എന്ന വെബ്സൈറ്റ് വഴി മാത്രമേ ലഭിക്കുകയുള്ളൂ. ഒരു വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്ക്, അത് പുതുക്കുവാനും ഈ സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh' എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി,

പ്ലസ് വൺ ഏകജാലകം: പുതിയ നിർദ്ദേശങ്ങൾ .ക്യാൻഡിഡേറ്റ് ലോഗിൻ + 1 അപ്ലിക്കേഷൻ സമർപ്പിച്ച എല്ലാ കുട്ടികൾക്കും ഉണ്ടാക്കണം.

ഇമേജ്
    പ്ലസ് വൺ ഏകജാലകം: പുതിയ നിർദ്ദേശങ്ങൾ ✓ക്യാൻഡിഡേറ്റ് ലോഗിൻ + 1 അപ്ലിക്കേഷൻ സമർപ്പിച്ച  എല്ലാ  കുട്ടികളും ഉണ്ടാക്കണം ✓നേരത്തേ അന്തിമമായി സമർപ്പിച്ച അപേക്ഷാവിവരങ്ങളിൽ എന്തെങ്കിലും തരത്തി ലുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഈ ലോഗിനിലൂടെ Edit ചെയ്യാൻ സാധിക്കും.   എന്താണ് ക്യാൻഡിഡേറ്റ് ലോഗിൻ  ? ✓ഫൈനൽ കൺഫർമേഷൻ നടത്തിയ അപേക്ഷാ ഫോം കാണുന്നതിനും വീണ്ടും പ്രിൻറ് എടുക്കുന്നതിനും ✓ഫൈനൽ കൺഫർമേഷൻ നടത്തിയ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ തിരുത്തുന്നതിനും പുതിയ വിവരങ്ങൾ, ഓപ്‌ഷൻ എന്നിവകൂട്ടിച്ചേർക്കുന്നതിനും (ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് ഉള്ളവർ ഐ ടി ക്ലബ്ബ് ടിക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ അത് ഒഴിവാക്കാം സിമ്മിംഗ് സർട്ടിഫിക്കറ്റ് നമ്പർ Enter ചെയ്യാത്തവർക്ക് ഇപ്പോൾ Enter ചെയ്യാം) ✓മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർക്ക്  വിവരം രേഖപ്പെടുത്താൻ. ✓അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ ✓പ്രവേശനം ലഭിച്ചാൽ അലോട്ട്മെന്റ് കാണാനും സ്ലിപ്പ് പ്രിന്റ് എടുക്കാനും. ✓പ്രവേശനം ലഭിച്ചാൽ Online തന്നെ ഫീസ് അടയ്ക്കാനും കാൻഡിഡേറ്റ് ലോഗിൻ ആവശ്യമാണ്   ക്യാ

ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഇമേജ്
  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാന പ്രകാരം എംപ്ലോയെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്‍ക്ക് 3 ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനമായിരുന്നു. ആര്‍.പി.ഡബ്ല്യു. ആക്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി. പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് വിദഗ്ധ കമ്മിറ്റി ശിപാര്‍ശയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പി.എസ്.സി. മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന നിയമനങ്ങള

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

ഇമേജ്
  1  Axis Bank    18004195959 Andhra Bank    09223011300 Allahabad Bank    09224150150 Bank of Baroda (BoB)    09223011311 Bharatiya Mahila Bank (BMB)    09212438888 Dhanlaxmi Bank    08067747700 IDBI Bank    18008431122 Kotak Mahindra Bank    18002740110 Syndicate Bank    09664552255 or 08067006979 Punjab National Bank (PNB)    18001802222 or 01202490000 ICICI Bank    02230256767 HDFC Bank    18002703333 Bank of India (BoI)    09015135135 Canara Bank    09015483483 Central Bank of India    09222250000 Karnataka Bank    18004251445 Indian Bank    09289592895 State Bank of India (SBI)    09223766666 Union Bank of India    09223008586 UCO Bank    09278792787 Vijaya Bank    18002665555 Yes Bank    09223920000 Karur Vysya Bank (KVB)    09266292666 Federal Bank    8431900900 Indian Overseas Bank    04442220004 South Indian Bank    09223008488 Saraswat Bank    9223040000 Corporation Bank    09289792897 Punjab Sind Bank    1800221908 Banks merged with SBI (SBH, SBP, SBT, SBM & SBBJ)    09

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും.

ഇമേജ്
                                             രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടയ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും.

ഓണ സമൃദ്ധിയുമായി കേരള സർക്കാർ. ഓണക്കിറ്റ്, ക്ഷേമപെൻഷൻ, പഞ്ഞമാസ അലവൻസ് തുടങ്ങി നീളുന്നു അനുകൂല്യം.

ഇമേജ്
                                                       രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാകുന്നതിനിടെ, ഓണത്തിന്‌ മുമ്പ്‌ വീണ്ടും പെൻഷൻ നൽകും. ജൂലൈയിലെയും ആഗസ്‌തിലെ പെൻഷൻ മുൻകൂറായും നൽകും. നിലവിൽ മെയ്‌, ജൂൺ മാസങ്ങളിലെ പെൻഷനാണ്‌ വിതരണം ചെയ്യുന്നത്‌. 70 ലക്ഷത്തോളം പേർക്ക്‌ കുറഞ്ഞത്‌ 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത്‌ വീണ്ടും കൈകളിലെത്തും. പെൻഷൻ മസ്‌റ്ററിങ്‌ 15 മുതൽ തൽക്കാലത്തേ‌ക്ക്‌ നിർത്തിവയ്‌ക്കാൻ ധന വകുപ്പ്‌ നിർദേശം നൽകി. അഞ്ചുമാസത്തെ പെൻഷൻ കഴിഞ്ഞ മെയിൽ വിതരണം ചെയ്‌തിരുന്നു. ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി. ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് തുടങ്ങി പലയിനം ആനുകൂല്യങ്ങൾ ജീവനക്കാർക്കും തൊഴിലാളികൾക്കും മുമ്പ്‌ ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ വീതം നൽകാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്‌കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ്‌ ശ്രമം.                   ട്രോളിങ്‌ നിരോധനത്തിന്റെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തിൽ തീരദേശമേഖലയിൽ പ്രത്യേക ഭക്ഷ്യക്കിറ്റ് ഇപ്പോൾ നൽകുന്നുണ്ട്‌. 3000 രൂപ വീതം പഞ്ഞമാസ സഹായവും. എല്ലാവീട്ടില