മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ടെക്നിക്കൽ,പ്രഫഷണൽ കോഴ്സുകൾക്ക്.

                                


 

മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ടെക്നിക്കൽ,പ്രഫഷണൽ കോഴ്സുകൾക്ക് പഠനത്തിൽ മിടുക്കരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതന്യൂനപക്ഷ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്.50% ശതമാനത്തിൽകുറയാതെമുൻവർഷങ്ങളിൽ മാർക്ക് ലഭിക്കുന്നവർക്കാണ് അർഹതയുള്ളത് . മാതാപിതാക്കളുടെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയരുത് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം 1992 ലെ വകുപ്പ് 2 സി യിൽ പറയുന്ന മുസ്ലീം , ക്രിസ്ത്യൻ , സിഖ് , ബുദ്ധ , ജൈന , പാർസി എന്നീ മതവിഭാഗങ്ങളിൽ ഉള്ളവരെയാണ് മതന്യൂനപക്ഷങ്ങളായി പരിഗണിക്കുന്നത് . 30 % സ് കോളർഷിപ്പുകൾ ഓരോ വിഭാഗത്തിലെയും പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു . സ്കോളർഷിപ്പ് തുക - 20000 രൂപ പ്രതിവർഷം . മെയിന്റനൻസ് തുക - 1000 രൂപ പ്രതിമാസം ഹോസ്റ്റൽ , മറ്റുള്ളവർക്ക് 500 രൂപ പ്രതിമാസം 85 സ്ഥാപനങ്ങളുടെ പട്ടികയിൽ ( കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ) ഉൾപ്പെട്ടിരിക്കുന്നവർക്ക് മുഴുവൻ കോഴ്സ് ഫീയും തിരികെ ലഭിക്കും . ഒരു അധ്യയന വർഷം 10 മാസമായാണ് കണക്കാക്കുന്നത് .

 മെറിറ്റ് കം മീൻസ് പരിധിയിൽ ഉൾപ്പെടുന്ന വിവിധങ്ങളായ കോഴ്സുകൾ അറിയാൻ

 CLICK HERE TO DOWNLOAD

ഇത്തരത്തിലുള്ള ഇൻഫർമേഷൻ നിങ്ങൾക്കു വാട്സാപ്പിൽ ലഭിക്കുവാനായി  ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

🪀https://chat.whatsapp.com/FB5xBg4lF4l6Iq3lHapyHI 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.