പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2020.കിസാൻ മൻധൻ 2020.

                                                   




                 രണ്ടു ഹെക്ടറിൽ കവിയാത്ത കൃഷി ഭൂമിയുണ്ടോ? പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം. എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സ‍ര്‍ക്കാരിൻറെ ലാൻഡ് റെക്കോ‍ര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. പദ്ധതി പ്രകാരം സ‍ര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേ‍ര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. 2,000 രൂപ മൂന്ന് തവണകളായാണ് നിക്ഷേപിയ്ക്കുന്നത്

 
 
കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഉള്ള നിബന്ധനകൾ ....

1. അപേക്ഷകന് ഭൂമി 4 ഏക്കർ 94 സെന്റിൽ കൂടരുത് [2 ഹെക്ടർ ]

2.താഴ്ന്ന ഭൂപരിധി ഇല്ല .

3. കൃഷി എന്നതിന് എന്ത് തരം കൃഷി എന്ന പരിധി ഇല്ല. മത്സ്യ കൃഷി, പക്ഷി കൃഷി, മറ്റ് മൃഗങ്ങളുമായി ബന്ധപ്പെട്ട കൃഷികൾ തുടങ്ങിയവയും ഉൾപ്പെടും. സസ്യ കൃഷിയാണെങ്കിലും എന്ത് തരം സസ്യം എന്ന പരിധി ഇല്ല.

4. റേഷൻ കാർഡിൽ തൊഴിൽ എന്ന സ്ഥാനത്ത് കൃഷി എന്ന് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഇല്ല.

5. അപേക്ഷകൻ സർക്കാർ -അർദ്ധ സർക്കാർ ജോലിക്കാരാകരുത്

6. അപേക്ഷകൻ ഡോക്ടർ, എഞ്ചിനീയർ , അഡ്വക്കറ്റ് തുടങ്ങിയ പ്രൊഫഷണലുകളാകരുത്.

7.അപേക്ഷകൻ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവരാകരുത്

8. അപേക്ഷകൻ 10000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവരാകരുത്

9. ഭൂമി അപേക്ഷകന്റെ പേരിൽ തന്നെയുള്ളതായിരിക്കണം.

10. അപേക്ഷകൻ/അപേക്ഷക മേയർ തുടങ്ങി മുകളിലേക്കുള്ള ജനപ്രതിനിധി അവരുത്


ഹാജരാക്കേണ്ട വിവരങ്ങൾ ...

1.റേഷൻ കാർഡിന്റെ കോപ്പി. [ ഒറിജനലും കരുതിക്കൊള്ളുക ]

2. അപേക്ഷകന്റെ പേരിലുള്ള അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ കോപ്പി.

3. ആധാർ കാർഡിന്റെ കോപ്പി.

4. കരം അടച്ച രസീതിന്റെ കോപ്പി...

                                                                                
          
                                                                                                                       
🛑കൃഷിവകുപ്പിൽ സമർപ്പിക്കേണ്ട ആപ്ലിക്കേഷൻ ഫോം:

https://drive.google.com/file/d/1flw9Ym7iNG4E-twpyvS8jdEscHTkY84v/view?usp=drivesdk

🛑എഡിറ്റ്‌ ചെയ്യുന്ന വിധം വീഡിയോ കാണുക

https://youtu.be/4MX1G0qtQ-4

 
ആനുകൂല്യങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകൂ...

CLICK HERE TO JOIN 05



🛑നിലവിലെ അപേക്ഷയുടെ, ലഭിക്കുന്ന ഗഡുവിന്റെ സ്റ്റാറ്റസ് അറിയാൻ





കിസാൻ മൻധൻ

കിസാൻ മൻധൻ പദ്ധതി പ്രകാരം 60 വയസ്സിന് മുകളിലുള്ള കർഷകർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. പദ്ധതിയ്ക്കായി അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ 10,774 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് അവരുടെ പ്രവേശന പ്രായം അനുസരിച്ച് വിരമിക്കൽ പ്രായം (60) വരെ പ്രതിമാസം 55 മുതൽ 200 രൂപ വരെ സംഭാവന നൽകാം.
 

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

CLICK HERE TO JOIN 07 

അഭിപ്രായങ്ങള്‍

  1. PM KISAN APP ൽ ഞാൻ അറിയാതെ വില്ലേജ് ഓഫിസ്സ് തെറ്റ് രെജിസ്റ്റർ ചെയ്തിട്ടുണ്ടു ,, ഇതി എഡിറ്റ് ചെയ്യുവാൻ എന്താണ് മാർഗ്ഗം ?

    മറുപടിഇല്ലാതാക്കൂ
  2. Enikku kisaa Samean.nithinyellow ninuu 4 ghadu kittiyullu.status check chaithppol .5 ayachathayi kandu. Bank.balancilkananilla.

    മറുപടിഇല്ലാതാക്കൂ
  3. റയിൽവേ പുറംപോക്കിൽ താമസിക്കുന്ന പാവങ്ങൾ ക്കു കരം അടച്ച രസീതോ പ്രമാണമോ ഇല്ല പക്ഷേ അവർ കുരുമുളക് kasumavu vasha etc.... ഒരുപാട് കൃഷി ചെയ്യുന്നുണ്ട്.... ഈ പാണക്കാരായ ആൾക്കാർ കരം അടച്ച രസീത്തും കൊണ്ട്പോകുന്പോൾ ഈ പാവങ്ങൾ എന്തുചെയ്യണം അവരുടെ അവസ്ഥ എന്തുകൊണ്ട് ചിന്തിക്കുന്നില്ല അർഹരായവരെ മാറ്റിനിർത്തുകയല്ലേ... നിങ്ങൾ answshichu eniku ans tharu......

    മറുപടിഇല്ലാതാക്കൂ
  4. Sthalam. Swontham peril thanne venamo. Achante peril anu sthalam ullathu enkil makkalkku cheran sadhikkumo. Pm pention yojana yil adakkunnund apol angane ullavarkku ithil angamakamo

    മറുപടിഇല്ലാതാക്കൂ
  5. Kisan mandhan yojanayil ചേരാന്‍ kisan accound വേണോ ഞാന്‍ അക്ഷയയില്‍ ചെന്നെപ്പോള്‍ kisan accound venam എന്നുപറഞു

    മറുപടിഇല്ലാതാക്കൂ
  6. എന്താണ് ലാൻഡ് രെജിസ്ട്രേഷൻ ഐഡി. ഞാൻ അക്ഷയയിൽ പോയപ്പോൾ അത് വേണമെന്ന് paranju

    മറുപടിഇല്ലാതാക്കൂ
  7. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കു pattumo

    മറുപടിഇല്ലാതാക്കൂ
  8. മരിച്ചു പോയ ആളുടെ പിഎം കിസ്സാൻ ക്യാൻസൽ ചെയ്യുന്നതെങ്ങിനെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.