മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.

            


                    മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് സേഫ് ഹോമുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍
കണ്ടെത്തുന്നതിനായി 30,000 രൂപ ധനസഹായം സമൂഹ്യ നീതി വകുപ്പ് നല്‍കുന്നുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ പട്ടികജാതിക്കാരനാണെങ്കില്‍ 75,000 രൂപയുടെ സഹായവും നല്‍കി വരുന്നു. വാര്‍ഷിക വരുമാന പരിധി 40,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കി മാറ്റുകയും ചെയ്തു. മിശ്ര വിവാഹിതരായ ജീവനക്കാരെ സ്ഥലമാറ്റത്തില്‍ പ്രത്യേക മുന്‍ഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍ (പ്രഥമ ഗണനീയമോ പരിരക്ഷിക്കപ്പെട്ടവരോ ആയ വിഭാഗങ്ങളില്‍) ഉള്‍പ്പെടുത്തിയിട്ടുണ്ട്.


മിശ്ര വിവാഹിതരായ ദമ്പതിമാര്‍ക്ക് (ഒരാള്‍ പട്ടികജാതിയും  പങ്കാളിപട്ടികഇതര സമുദായത്തില്‍ പെട്ടതുമായിരിക്കണം) വിവാഹത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി 75,000/- രൂപ വരെ ഗ്രാന്‍റായി നല്‍കുന്നു. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനകം അപേക്ഷിക്കണം. ഭാര്യാഭര്‍ത്താക്കന്മാരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍,കുടുംബ വാര്‍ഷിക വരുമാനം, സഹവാസ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കററ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന  ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. രണ്ടു പേരുടെയും കൂടി പ്രതിവര്‍ഷ വരുമാന പരിധി- 1,00,000/- രൂപ

  • നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ധനസഹായത്തിന് അർ ഹതയുളളു .

  • ദമ്പതികൾക്ക് ധനസഹായത്തിന് ഒരു തവണ മാത്രമേ അർഹതയുളളു

  • ധനസഹായമായി നൽകുന്ന തുക വ്യവസായം ആരംഭിക്കാൻ , സ്ഥലം വാങ്ങൽ , ഭവന നിർമ്മാണം തുടങ്ങിയ മൂലധന നിക്ഷേപങ്ങൾക്കുവേണ്ടി വിനിയോഗിക്കേണ്ടതാണ് .

  • ധനസഹായം നൽകുന്ന തുക മേൽപ്പറഞ്ഞ രീതിയിൽ വിനിയോഗിക്കുന്നാതാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതാണ് .

  • ധനസഹായം ലഭ്യമാക്കുമ്പോൾ ദമ്പതികൾ കൂട്ടായി നിർദ്ദിഷ്ട ഫോറത്തിലുളള ഒരു എഗ്രിമെന്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ടതാണ് .

  • ദമ്പതികൾ യഥാസമയം തുക നിയമാനുസരണം വിനിയോഗിക്കാതെ വന്നാൽ , തുക ദമ്പതികളിൽ നിന്നോ ജാമ്യക്കാരിൽ നിന്നോ റവന്യൂ റിക്കവറി പ്രകാരം ഈടാക്കേണ്ടതാണ് .

  • അപേക്ഷ വിവാഹത്തിനുശേഷം ഒരു വർഷത്തിനുശേഷം 3 വർഷത്തിനകം സമർപ്പിച്ചിട്ടുളളതാകണം .


വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



വീഡിയോ കാണുന്നതിനായി


അഭിപ്രായങ്ങള്‍

  1. ഇത് കൊടുക്കാനുള്ള ഫോമിന്റെ ലിങ്ക് പറഞ്ഞു തരുമോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരാൾ ഈഴവ മറ്റെയാൾ ധീവര അങ്ങനാണെങ്കിൽ അപേക്ഷിക്കാൻ പറ്റുമോ

      ഇല്ലാതാക്കൂ
    2. Oral ezava mattoral dheevara aanenkil apeshikkan pattumo

      ഇല്ലാതാക്കൂ
  2. അപേക്ഷ കൊടുത്തിട്ട് 2 year ആയി no റെസ്പോൺസ്

    മറുപടിഇല്ലാതാക്കൂ
  3. ഞാൻ ക്രിസ്ത്യൻ, ഹുസ്ബൻഡ് ഹിന്ദു എന്തെകിലും ധന സഹായം ലഭിക്കുമോ?

    മറുപടിഇല്ലാതാക്കൂ
  4. ഞാൻ ഹിന്ദു നായർ husband ക്രിസ്ത്യൻ sambava OEC ആണ് njagalk കിട്ടുമോ

    മറുപടിഇല്ലാതാക്കൂ
  5. ഇത്രയും കൊടുത്താൽ എപ്പോളാണ് ധന സഹായം ലഭിക്കുക

    മറുപടിഇല്ലാതാക്കൂ
  6. ഞങ്ങൾ ഈ ആനുകൂല്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ മൂന്നു വർഷമായി ഇതുവരെ പാസായില്ല

    മറുപടിഇല്ലാതാക്കൂ
  7. ഇതല്ലാതെ.. ഈഴവ സമുദായത്തിലുള്ള പെൺകുട്ടി പുലയ സമുദായത്തിൽ വിവാഹം കഴിച്ചാൽ... വിവാഹ ധനസഹായം എന്നപേരിൽ പെൺകുട്ടിയുടെ അച്ഛന് ഇത്തരത്തിൽ ന്തെങ്കിലിനും ആനുകൂല്യം കിട്ടുന്നതിന് അപേക്ഷിക്കാൻ പറ്റുവോ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.