പ്രീമെട്രിക് സ്കോളർഷിപ്പ് 2020 ഫ്രഷ്, റിന്യൂവൽ.PRE MATRIC SCHOLARSHIP 2020 APPLICATION.



 കേരളത്തിൽ സർക്കാർ/ എയ്ഡഡ്/അംഗീകൃത സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക്, പ്രീമെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ സമുദായങ്ങളിലൊന്നിൽനിന്നായിരിക്കണം.

മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല. ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല. ഈ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർക്കും പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സൗകര്യം, www.scholarships.gov.inഎന്ന വെബ്സൈറ്റ് വഴി മാത്രമേ ലഭിക്കുകയുള്ളൂ. ഒരു വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്ക്, അത് പുതുക്കുവാനും ഈ സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh' എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി, അപേക്ഷിക്കുന്നയാളിന്റെ പേരിൽ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പർ, ശാഖയുടെ കൾട കോഡ്, ആധാർ നമ്പർ (ഈ ആധാർ, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം), ജനനത്തീയതി, വാർഷിക കുടുംബവരുമാനം, മുമ്പത്തെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക്, സ്കൂൾ ഫീസ്, നിരക്ക് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടിവരും. മാർക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാർക്കാണ് നൽകേണ്ടത്.

അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട് ഒരു രേഖയും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതില്ല. സ്കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ മൊബൈലിലേക്കായിരിക്കും അധികൃതർ അയ യ്ക്കുക. ഓൺലൈൻ, അപേക്ഷാസമർപ്പണവേളയിൽ ലഭിക്കുന്ന സ്റ്റുഡന്റ് രജിസ്ട്രേഷൻ ഐഡി, കുറിച്ചുവെക്കണം.

കേരളത്തിലെ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതരുടെ സഹായത്താൽ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അതിനുവേണ്ട നിർദേശങ്ങൾ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്. സ്കൂൾവഴി അപേക്ഷിക്കാനുദ്ദേശിക്കുന്നവർ സ്കൂളിൽനിന്നും ലഭിക്കുന്ന മാതൃകാ അപേക്ഷ വാങ്ങി അത് ആദ്യം പൂരിപ്പിക്കണം.

ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി, സ്കൂൾ അധികാരികളുടെ സഹായത്തോടെ ഇവർക്ക് ഓൺലൈനായി, ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴി സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്കൂൾ അധികൃതർ വിദ്യാർഥി പൂരിപ്പിച്ചുനൽകിയ മാതൃകാഫോമിൽ രക്ഷാകർത്താവിന്റെ ഒപ്പുവാങ്ങി, അതും, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും സ്കൂളിൽ സൂക്ഷിക്കേണ്ടതാണ്.


വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

CLICK HERE TO JOIN 07

അഭിപ്രായങ്ങള്‍

  1. സ്കോളർഷിപ്പിന് കൊടുത്ത അക്കൗണ്ട് നമ്പർ തെറ്റി പോയാൽ തിരുത്താൻ എന്തെങ്കിലും വഴി ഉണ്ടോ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.