പ്ലസ് വൺ ഏകജാലകം: പുതിയ നിർദ്ദേശങ്ങൾ .ക്യാൻഡിഡേറ്റ് ലോഗിൻ + 1 അപ്ലിക്കേഷൻ സമർപ്പിച്ച എല്ലാ കുട്ടികൾക്കും ഉണ്ടാക്കണം.

 

 പ്ലസ് വൺ ഏകജാലകം: പുതിയ നിർദ്ദേശങ്ങൾ


✓ക്യാൻഡിഡേറ്റ് ലോഗിൻ + 1 അപ്ലിക്കേഷൻ സമർപ്പിച്ച  എല്ലാ  കുട്ടികളും ഉണ്ടാക്കണം

✓നേരത്തേ അന്തിമമായി സമർപ്പിച്ച അപേക്ഷാവിവരങ്ങളിൽ എന്തെങ്കിലും തരത്തി
ലുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഈ ലോഗിനിലൂടെ Edit ചെയ്യാൻ സാധിക്കും.

 എന്താണ് ക്യാൻഡിഡേറ്റ് ലോഗിൻ  ?

✓ഫൈനൽ കൺഫർമേഷൻ നടത്തിയ അപേക്ഷാ ഫോം കാണുന്നതിനും വീണ്ടും പ്രിൻറ് എടുക്കുന്നതിനും

✓ഫൈനൽ കൺഫർമേഷൻ നടത്തിയ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ തിരുത്തുന്നതിനും പുതിയ വിവരങ്ങൾ, ഓപ്‌ഷൻ എന്നിവകൂട്ടിച്ചേർക്കുന്നതിനും

(ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് ഉള്ളവർ ഐ ടി ക്ലബ്ബ് ടിക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ അത് ഒഴിവാക്കാം സിമ്മിംഗ് സർട്ടിഫിക്കറ്റ് നമ്പർ Enter ചെയ്യാത്തവർക്ക് ഇപ്പോൾ Enter ചെയ്യാം)

✓മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർക്ക്  വിവരം രേഖപ്പെടുത്താൻ.

✓അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ

✓പ്രവേശനം ലഭിച്ചാൽ അലോട്ട്മെന്റ് കാണാനും സ്ലിപ്പ് പ്രിന്റ് എടുക്കാനും.


✓പ്രവേശനം ലഭിച്ചാൽ Online തന്നെ ഫീസ് അടയ്ക്കാനും കാൻഡിഡേറ്റ് ലോഗിൻ ആവശ്യമാണ്

 

ക്യാൻഡിഡേറ്റ് ലോഗിൻ: ശ്രദ്ധിക്കേണ്ടത് !

🔺അപേക്ഷ സമർപ്പിച്ചപ്പോൾ നൽകിയ സ്‌കീം, രജിസ്റ്റർ നമ്പർ, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ തിരുത്താൻ സാധ്യമല്ല

🔺ക്യാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താനുള്ള സൗകര്യം ഒരിക്കൽ മാത്രമാണ്

🔺തിരുത്തുകൾ വരുത്തിയ ശേഷം ഫൈനൽ കൺഫർമേഷൻ നടത്തിയിരിക്കണം,
അല്ലാത്തവ പ്രവേശനത്തിന് പരിഗണിക്കില്ല


✓ സർക്കാർ ഉത്തരവ് നo .137/2020(11/08/2020) പ്രകാരം സംസ്ഥാനത്തെ എല്ലാ
സർക്കാർ ഹയർ സെക്കന്ററി സ്ക്കൂളുകളിലും മാർജിനൽ വർദ്ദനവ് ഉൾപ്പെടെയുള്ള
ആകെ സീറ്റിന്റെ 10% സീറ്റുകൾ  EWS ന് വേണ്ടി സംവരണംചെയ്തിരിക്കുന്നു.

EWSനായി വില്ലേജ് ഓഫീസർ നൽകുന്ന
Annexure I  OR Annexure ll മാതൃകയിലുളള  സർട്ടിഫിക്കറ്റ്ആവശ്യമാണ്.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ(EWS),ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

✓ ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം.

✓കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയോ അതിൽ താഴയോ ആയിരിക്കണം

Anthyodaya Annayojana (AAY)/Priority House Holds (PHH) വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഉള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ  അർഹരാണ്.
ഇതിനായി വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്(Annexure 1) ഹാജരാക്കണം. കൂടാതെ വാർഷിക വരുമാനം രേഖപ്പെടുത്തിയ Annexure 2 കൂടി ഹാജരാക്കണം.

AAY/PHH വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഇല്ലാത്തവർ വില്ലേജ് ഓഫിസർ നൽകുന്ന Income & Assets Certificate(Annexure 2) ഹാജരാക്കണം.വാർഷിക വരുമാനം രേഖപ്പെടുത്തണം.

✓മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 ലഭിച്ച ശേഷം ക്യാൻഡിഡേറ്റ് ലോഗിൻ വഴി വിവരം രേഖപ്പെടുത്താം.

Annexure 1&2  സമർപ്പിക്കേണ്ടവർ(2 പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കരുതുക)

 

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 

 CLICK HERE TO JOIN 06

CLICK HERE TO JOIN 07 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.