ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

 

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാന പ്രകാരം എംപ്ലോയെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്‍ക്ക് 3 ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനമായിരുന്നു. ആര്‍.പി.ഡബ്ല്യു. ആക്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി. പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് വിദഗ്ധ കമ്മിറ്റി ശിപാര്‍ശയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പി.എസ്.സി. മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവായത്. ഈ ഉത്തരവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങള്‍ക്കും ബാധകമാണ്. അതിനായുള്ള തസ്തികകള്‍ വിദഗ്ധ കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
 

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 

CLICK HERE TO JOIN 06 

CLICK HERE TO JOIN 07 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.