ബിപിഎൽ ലിസ്റ്റിലുള്ള അനർഹരെ പുറത്താക്കാൻ തുടങ്ങി. ആളുകളുടെ പരാതിയിന്മേലാണ് നടപടി.




മുൻഗണനാ ലിസ്റ്റിൽ കയറിക്കൂടിയ അനർഹരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങി
ആളുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചശേഷം മാനദണ്ഡങ്ങൾക്ക് വിഭിന്നമാണെങ്കിൽ മുൻഗണനാ ലിസ്റ്റിൽ നിന്നും പുറത്താക്കും.


അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന തുടങ്ങി.  ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അനര്‍ഹമായി കൈവശം വെച്ച സബ്‌സിഡി വിഭാഗം റേഷന്‍ കാര്‍ഡുകള്‍ പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു. രാമനാട്ടുകര, പെരുമുഖം, ഫറോക്ക്, കൊടുവള്ളി, കൊയിലാണ്ടി  തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. 

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കരീറ്റിപ്പറമ്പ് പ്രദേശത്ത്  നടത്തിയ പരിശോധനയില്‍ അര്‍ഹതയില്ലാതെ കൈവശം വെച്ച 22 മുന്‍ഗണന, ഏഏവൈ കാര്‍ഡുകള്‍ പിടിച്ചെടുത്തു.  സ്വന്തമായി ടൂറിസ്റ്റ് ബസ് ഉള്ളവരും രണ്ട് കാര്‍ കൈവശമുളളവരും വരെ മുന്‍ഗണനയില്‍ തുടരുന്നതായി കണ്ടെത്തി.

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പെരുമാള്‍പുരം, പള്ളിക്കര, കീഴൂര്‍ ഭാഗങ്ങളില്‍ 40 വീടുകളില്‍ പരിശോധന നടത്തി.  അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ച ഒമ്പത് കുടുംബങ്ങളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ചു.  വരുംദിവസങ്ങളിലും പരിശോധന തുടരും. അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവരില്‍ നിന്നും പിഴയും അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വിലയും ഈടാക്കും.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.