പ്രധാനമന്ത്രി കിസാൻ സമ്മാൻ ആനുകൂല്യം 4000 , ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം



                  കേന്ദ്ര സർക്കാരിന്റെ പദ്ധതി വഴി അക്കൗണ്ടിലേക്ക് പണം നൽകുന്ന  സഹായം രണ്ടായിരം രൂപയിൽ നിന്ന് നാലായിരമായി വർദ്ധിപ്പിച്ചു. ഇതിനായി ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കുള്ള   അപേക്ഷ ഫോം ഓൺലൈനായി ഡൌൺലോഡ് ചെയ്യാം,  അല്ലെങ്കിൽ അടുത്തുള്ള അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്.


ചെറുകിട നാമമാത്രമായ കർഷകരെ സംബന്ധിച്ച്  സഹായകരമായ ഒരു പദ്ധതിയാണിത്. തിരിച്ചടവില്ലാതെ ഈ ധനസഹായം കേന്ദ്ര സർക്കാർ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ്. ഇത് 3 ഗഡുക്കളായാകും അക്കൗണ്ടിലേക്ക് ലഭ്യമാക്കുക..  സാധാരണക്കാർക്ക് റേഷൻകാർഡ് രേഖയായി ഉപയോഗിക്കാം.


ഒരു റേഷൻ കാർഡിൽ ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ എന്നായിരുന്നു ധാരണ, എന്നാൽ ഒരു റേഷൻ കാർഡിൽ 2 കുടുംബങ്ങൾ ആണെങ്കിൽ അവർക്ക് സ്വന്തമായി കൃഷി ഭൂമി വെവ്വേറെ ഉണ്ടെങ്കിൽ,  ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാം. പേര് തിരുത്താനും പുതുതായി രജിസ്റ്റർ ചെയ്യാനും സാധിക്കും. അപേക്ഷിച്ചതിന് ശേഷം ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, ബാങ്ക് പാസ്‌ബുക്ക്, മറ്റു വിശദവിവരങ്ങൾ എന്നിവ പൂരിപ്പിച്ച അപേക്ഷ ഫോറം കൃഷി ഭവനിൽ സമർപ്പിക്കണം.

കിസാൻ സമ്മാൻ നിധി വെബ് സൈറ്റിൽ ഇതിനോടകം ഓൺലൈനായി സമർപ്പിച്ച ആയിരക്കണക്കിന് അപേക്ഷകൾ നിരസിക്കപ്പെട്ടിരിക്കുകയാണ്. പേരിലെ വ്യത്യാസം തന്നെയാണ് പ്രധാന കാരണം. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുമ്പോൾ പേരിലെ വ്യത്യാസം ബുദ്ധിമുട്ടാകുന്നതിന് സമാനമായ സ്ഥിതിയാണിത്.

അപേക്ഷകൾ അപ്ലോഡ് ചെയ്യുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് നിർദേശം ലഭിക്കുന്നത്. ഇതിനാൽ ഇക്കാര്യം ശ്രദ്ധിക്കാതെയാണ് ഇതുവരെ അപേക്ഷകൾ കൈകാര്യം ചെയ്തിരുന്നത്. പേരിൽ വ്യത്യാസമുണ്ടായാലും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാൻ കഴിയും. എന്നാൽ, തുടർന്നുള്ള സൂഷ്മപരിശോധനയിലാണ് തള്ളിപ്പോകുന്നത്.ആധാർ നമ്പർ പരിശോധിച്ചാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ നിർണയിക്കുന്നത്
.

പേയ്‌മെന്റിന്റെ നില പരിശോധിക്കുന്നത് എങ്ങനെ?

  • പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in തുറന്ന് മെനു ബാറിൽ നിന്ന് 'ഫാർമേഴ്‌സ് കോർണർ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക


  • ഇതിനുശേഷം, നിങ്ങളുടെ സ്ക്രീനിൽ മൂന്ന് ഓപ്ഷനുകൾ ദൃശ്യമാകും (എ) ആധാർ നമ്പർ, (ബി) അക്കൌണ്ട് നമ്പർ, (സി) മൊബൈൽ നമ്പർ. ഈ ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പേയ്‌മെന്റിന്റെ നില പരിശോധിക്കാൻ കഴിയും.

  • ആധാർ നമ്പർ, അക്കൌണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകിയ ശേഷം, 'Get Data' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 
 തുടർന്ന് സ്‌ക്രീനിൽ നിങ്ങളുടെ പിഎം കിസാൻ നില ദൃശ്യമാകും


കൃഷിവകുപ്പിൽ സമർപ്പിക്കേണ്ട ആപ്ലിക്കേഷൻ ഫോം:

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


വീഡിയോ കാണുന്നതിനായി


അഭിപ്രായങ്ങള്‍

  1. 12000 രൂപ ഫ്രീയായി നൽകുമെന്നാണ് ആദം പറഞ്ഞത്. പിന്നീട് അതിനെ കുറിച്ച് ഒന്നു പറഞ്ഞില്ല

    മറുപടിഇല്ലാതാക്കൂ
  2. Kissan 2000 Rupa labichu kondirikunnavark vendum apeshikano??

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2020, ജൂലൈ 26 12:06 AM

    Kissan samandiyil 1 Kollam cash kitti.pinne vannittilla Ella Kollam puthukkano

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.