പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തി



              കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വർഷം വരെ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികൾ കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാർക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കിൽ ഒരു വർഷം 24,000 രൂപയും രണ്ട് വർഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. മൂന്നുമാസത്തിനകം അപേക്ഷ സമർപ്പിക്കുന്നവർക്കാണ് 24 മാസത്തെ ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുന്ന അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലേക്കാണ് ആനുകൂല്യം അനുവദിക്കുക

സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 358/2016/സാ.നീ.വ തീയതി 30.07.2016 പ്രകാരം പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതി ലഭ്യമായിട്ടുണ്ട്.

(1) വരുമാനപരിധി 1 ലക്ഷം രൂപ

(2) കാഴ്ചവൈകല്യം 40 ശതമാനവും അതിനുമുകളിലും


അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍


(a) കാഴ്ചവൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്

(b) ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്.

(c) വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്)

(d) ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍

(e) പാസ്‌ ബുക്കിന്‍റെ ബന്ധപ്പെട്ട


APPLICATION FORM


വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ




വീഡിയോ കാണുന്നതിനായി


അഭിപ്രായങ്ങള്‍

  1. എന്റെ അമ്മക്ക് കാഴ്ച ഇല്ല. അച്ഛൻ എന്റെ 1വയസിൽ മരിച്ചു. ഞാൻ ഇപ്പോൾ പിജി ഫൈനൽ ഇയർ ആണ്. ഈ സമയത്തു ഇങ്ങനെ ഒരു സഹായം കിട്ടിയാൽ നല്ലതായിരുന്നു. അപ്പുപ്പൻ ആയിരുന്നു നോക്കിയിരുന്നെ. പുള്ളി കിടപ്പിലാണ്. മ്യൂസിക് ക്ലാസും ഇല്ല.. ലോക്ക്ഡൌൺ കാരണം ട്യൂഷനും ഇല്ല. സഹായിക്കണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിങ്ങളുടെ അമ്മയ്ക്കുംഅപ്പൂപ്പനും പെൻഷനായി അപേഷിക്കുക കിട്ടുന്നില്ല എങ്കിൽ വാർഡ്മെമ്പറേവിളിച്ച് വിവരം പറഞ്ഞാൽ അവർ നിങ്ങളെസഹായിക്കും.അല്ലെങ്കിൽ പഞ്ചായത്തിൽപോയിപ്രസിഡണ്ടിൻെറ അടുത്ത് വീവരം പറഞ്ഞാൽതീർച്ചയായുംസഹായിക്കും


      ഇല്ലാതാക്കൂ
  2. Anik 1vayasaya makal und. Indus motors il work cheyyukayarunnu. Ee situation il dhoore oru sthalathu transfer thannu. Pokanpattunnilla. Ethipoljlla help kitto.kunjine nokkanpattunnilla.

    മറുപടിഇല്ലാതാക്കൂ
  3. Ente ummichakum enikum sukhamilla ummichak 85 vayassund enik Arthritis aanu 80 %vykalyamund mutt ellavarudeyum sahayathaal replace chaithu. Onnu vayyatha contition aanu. Vikalanga pention kittunnund. Ummichak pention kittunnund .etinu njangal form fill chaithu kodukanulla arhathayundo

    മറുപടിഇല്ലാതാക്കൂ
  4. എന്റെ അമ്മ്ക്കു ഞങ്ങൾ രണ്ടു പെണ്മക്കൾ ആണ്.അച്ഛൻ മരിചിട്ടു ഇപ്പൊ 4 വർഷം ആകുന്നു.അച്ഛൻ വീട് വെക്കാൻ ലോൺ എടുത്ത്.അച്ഛന്റെ മരണശേഷം അതു കുറച്ചൊക്കെ ഞങ്ങൾ അടുചു.പക്ഷെ ഇപ്പൊ അതു ജപ്തി നടപടികൾ ആകാൻ പോകുകയാണ്.yenthegilum രീതിയിൽ സഹായിക്കണം.

    മറുപടിഇല്ലാതാക്കൂ
  5. ഞാൻ ഇപ്പോൾ ഏഴുമാസം പ്രെഗ്നന്റ് അന്നു എനിക്ക് ഇതിൽ അപേക്ഷ വയ്ക്കാൻ പറ്റുമോ? ?

    മറുപടിഇല്ലാതാക്കൂ
  6. എന്റെ അമ്മ.. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സ്ത്രീ ആണ്
    ആരോരുമില്ല ഞങ്ങള്ക്.. അച്ഛൻ മരിച്ചു 5 മാസം മുൻപ് അദ്ദേഹത്തിന് ആദ്യം ഭാര്യയും മക്കളുമുണ്ട്. ഞങ്ങള്ക്ക് സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ല ആരും sahayikanum ഇല്ല covid ആയതോണ്ട് അമ്മക്ക് ജോലിയില്ല ഒരു വറ്റൽ പോയിരുന്നു. ഞങ്ങള്ക്ക് ന്തേലും സഹായം കിട്ടുമോ

    മറുപടിഇല്ലാതാക്കൂ
  7. എന്റെ ഉമ്മാക് നിലവിൽ സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കുന്നുണ്ട്. 80% കാഴ്ച നഷ്ടപെട്ട സ്ത്രീ ആണ്.ഈ പദ്ധതി പ്രകാരം അപേക്ഷിക്കാൻ പറ്റുമോ? ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമോ?

    മറുപടിഇല്ലാതാക്കൂ
  8. Eniki arumilla njan hostel ane jeevichathe .Achan und arum varikayilla . Ee pathathiyil eniki pangaliyakan kaziyumo?

    മറുപടിഇല്ലാതാക്കൂ
  9. ഞാൻ സാമ്പത്തിക മായി വളരെ വിഷമത്തിൽ ആണ് എനിക്ക് 2വയസ് 3 വയസ് കുട്ടകൾ ഉണ്ട് എനിക്ക് കിട്ടുമോ

    മറുപടിഇല്ലാതാക്കൂ
  10. ഞാൻ 40വയസുള്ള സ്ത്രീ ആണ്.
    ഭർത്താവ് കാൻസർ vannu മരിച്ചതാണ് (21.3.20). എനിക്ക് ഒരു മകളാണ് ഉള്ളത്. അവൾ 8il പഠിക്കുന്നു . എനിക്ക് ഒരു pvt ജോലിയാണ് ഉള്ളത് സ്വന്തമായി വീടില്ല. വാടകക്കാണ് താമസിക്കുന്നത്.എന്തെങ്കിലും സഹായം ലഭിക്കുമോ ?

    മറുപടിഇല്ലാതാക്കൂ
  11. Njan ipol 8 masam garbhini anu.apekshikkaanulla form ethaanu

    മറുപടിഇല്ലാതാക്കൂ
  12. Ende kaichak oru kuravum illa. Pakshe sambathigamayi buddimuttilan. Barthavin cooli paniyan Enik kittumo.....

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. വീട്ടിൽ ഞാനുo ഒരു മകനും ബർത്തവും മാത്രം ഉള്ളൂ സൊന്തമായിടും ഒന്നുമില്ല ബർത്താവിന് ജോലിയും ഇല്ല മകനാണെങ്കിൽ HIV ട്രീട്ട് മെന്റും ഒക്കെ ആണ് BPL CARD ആണ് ഞങ്ങളുടേത് എനിക്ക് സ്വാന്താമായി വീടും ഒന്നുമില്ല കാഴ്ചശക്തി കുറവാണ്
    Gov വല്ല പരിഗണന കിട്ടോ

    മറുപടിഇല്ലാതാക്കൂ
  15. എനിക്ക് രണ്ടു പിള്ളേരാണ് ഒരാൾക്ക് രണ്ടു വയസ്സും ഒരാൾക്ക് 7 വയസ്സ് ഞങ്ങൾ ആറു വർഷമായി വാടകയ്ക്ക് താമസിക്കുന്നു വളരെ കഷ്ടപ്പാടിൽ ആണ് ജീവിക്കുന്നത് ഹസ്ബൻഡ് പെയിന്റിംഗ് പണിയാണ്

    മറുപടിഇല്ലാതാക്കൂ
  16. എനിക്ക് 2ഉം 8ഉം വയസ്സുള്ള കുട്ടികളുണ്ട്. എന്റെ ഭർത്താവ് ഓട്ടോറിക്ഷ തൊഴിലാളിയാണ്. വാടകയ്ക്കാണ് താമസിക്കുന്നത്. 12വർഷമായി വാടകയ്ക്കു താമസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.