EWS സ്കോളർഷിപ്പ്നു വേണ്ടി ഇപ്പോൾ അപേക്ഷിക്കാം 2020


ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ്ലാറ്റ്ഫോമായ buddy for study നൽകുന്ന ഈ ഡബ്ലിയു എസ് സ്കോളർഷിപ്പ് വേണ്ടി ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥിയുടെ മാർക്കും, പ്രത്യേകമായ സഹായത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് സ്കോളർഷിപ്പ് ലഭിക്കുക.


 ചെറിയ അളവിലുള്ള സ്കോളർഷിപ്പ് തുക പോലും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന buddy for study ഇന്ത്യ ഫൗണ്ടേഷൻ ആണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർഥികളെ ടെലഫോനിക് ഇന്റർവ്യൂ നടത്തുകയും ആവശ്യമാകുന്ന പക്ഷം ഫെയ്സ് ടു ഫെയ്സ് ഇന്റർവ്യൂവിനു  ക്ഷണിക്കുന്നതുമായിരിക്കും.

 സ്കോളർഷിപ്പ് പ്രൊസസിങ് ടൈം  പറഞ്ഞിരിക്കുന്നത് നാലുമാസമാണ് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ഫോണിലേക്ക് തന്നെ അതിനോടനുബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കും.


 യോഗ്യത

  •  പത്താം ക്ലാസിൽ 50 ശതമാനത്തിനു മുകളിൽ മാർക്ക്

  •  കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ

  •  ഇപ്പോൾ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

  •  വിദ്യാർത്ഥി സംസ്ഥാനത്തെ അംഗീകൃത റെഗുലർ വിദ്യാഭ്യാസം നടത്തുന്ന സ്ഥാപനത്തിൽ പഠിക്കുന്നതായിരിക്കണം

  •  അപേക്ഷകൻ  ഇന്ത്യൻ പൗരൻ ആയിരിക്കണം.

 അപേക്ഷയിൽ ഹാജരാക്കേണ്ട രേഖകൾ

  •  ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്

  •  അഡ്രസ് പ്രൂഫ്

  •  പത്താംക്ലാസ് മാർക്ക് ലിസ്റ്റ്

  •  അഡ്മിഷൻ പ്രൂഫ്

  •  അവസാനം ഫീസ് അടച്ചതിന്റെ പ്രൂഫ്

  •  ബാങ്ക് പാസ്ബുക്ക് പകർപ്പ്

 
അപേക്ഷിക്കേണ്ട വിധം

 ഫോൺ നമ്പർ അല്ലെങ്കിൽ ഈമെയിൽ ഐഡി നൽകി ബഡ്‌ഡി ഫോർ സ്റ്റഡി ആപ്ലിക്കേഷനിൽ അക്കൗണ്ട് എടുക്കുക
⬇️
 EWS സ്കോളർഷിപ്പ്  തെരഞ്ഞെടുത്തു  Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക
⬇️
 നിങ്ങളുടെ വിശദ വിവരങ്ങൾ നൽകുക
⬇️
 രേഖകൾ അപ്‌ലോഡ് ചെയ്യുക
⬇️
 submit ബട്ടൺ ക്ലിക്ക് ചെയ്ത് പൂർത്തിയാക്കാം.


അപേക്ഷകൾ നൽകേണ്ട അവസാന തീയതി ജൂൺ 30.

 അപേക്ഷിക്കേണ്ട വെബ്സൈറ്റ്:


വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.