വൈദ്യുതി സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച്‌ കെ.എസ്.ഇ.ബി. പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ.







ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച്‌ (ജൂൺ 26 മുതൽ ജൂലായ് 3 വരെ) പൊതുജനങ്ങള്‍ക്കായി വൈദ്യുതി സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച്‌ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ.
  • ◽വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ നിര്‍മ്മിതമായ തോട്ടിയോ ഇരുമ്പ് ഏണിയോ ഉപയോഗിക്കരുത്.

  • ◽വൈദ്യുതി ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നട്ടു പിടിപ്പിക്കരുത്. വൈദ്യുതി ലൈനിന് സമീപത്തുള്ള മരങ്ങളോ ശാഖകളോ മുറിക്കുന്നതിന് മുന്‍പ് വൈദ്യുത ലൈന്‍ ഓഫ് ചെയ്ത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ മുറിക്കാന്‍ പാടുള്ളു.

  • ◽കൃഷി സ്ഥലത്തിന് ചുറ്റുമുള്ള ഇരുമ്പ് വേലിയില്‍ നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കാന്‍ പാടില്ല. അത്തരത്തിലുള്ള നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.

  • ◽എല്ലാ വയറിംഗിലും ഗുണനിലവാരമുള്ള എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ / RCCB സ്ഥാപിക്കണം.

  • ◽ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണത് ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം ബന്ധപ്പെട്ട കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണം.

  • ◽എല്ലാ വയറിംഗ് പ്രവൃത്തികളും അംഗീകൃത ലൈസന്‍സുള്ള ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖേന മാത്രമെ നടത്താന്‍ പാടുള്ളു.

 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



വീഡിയോ കാണുന്നതിനായി



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.