MEDIA COMPANION IS AN INFORMATIONAL BLOG.YOU CAN ACCESS ALL GOVERNMENT AND PRIVATE SCHEMES,NEWS,ENTERTAINMENT,SCHOLARSHIPS AND MORE...
സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ആനുകൂല്യം കൈപ്പറ്റാൻ വീണ്ടും മസ്റ്ററിങ് അവസരം. ജൂൺ 29 മുതൽ ജൂലൈ 15 വരെ.
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കൾക്ക് ബയോമെട്രിക് മസ്റ്ററിങ്ങിനായി 2020 ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരുന്നു . എന്നാൽ വിവിധ കാരണങ്ങളാൽ ഈ കാലയളവിൽ മസ്റ്റർ ചെയ്തിട്ടില്ലാത്ത , പെൻഷൻ അർഹതയുള്ള ഗുണഭോക്താക്കൾക്ക് 2020 ജൂൺ 29 മുതൽ ജൂലൈ15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് അനുമതി നൽകുന്നു . അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേന ജൂലൈ 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തീകരിക്കാവുന്നതാണ് . ഹോട്ട് സ്പോട്ടുകളിലും കണ്ടെയെന്റ് സോണുകളിലും ഉള്ള വർക്ക് യാത്ര നിയന്ത്രണങ്ങളിൽ അയവു ലഭിക്കുന്ന തീയതി മുതൽ ഒരാഴ്ച കാലയളവിൽ മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണ് .
മസ്റ്ററിങ് പ്രക്രിയ തികച്ചും സൗജന്യമാണ്.
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ