കുട്ടികൾക്ക് സൗജന്യ കിറ്റ് വിതരണം ആരംഭിച്ചു.പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകും.



പൊതുവിദ്യാലയങ്ങളിലെ  ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട  ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസിലെ 26,27,559 കുട്ടികൾക്ക്‌ ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകും. സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിലാണിത്‌‌. രാജ്യത്ത്‌ ഇത്തരം പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം. 81.36 കോടി രൂപയാണ്‌ വിനിയോഗിക്കുക.  അരിയും പലവ്യഞ്‌ജനങ്ങളും ഉൾപ്പെടുന്ന കിറ്റ്‌ സപ്ലൈകോ തയ്യാറാക്കി ഉടൻ സ്‌കൂളുകളിലെത്തിക്കും. പദ്ധതിക്ക്‌ 10 ശതമാനം സപ്ലൈകോ കിഴിവ്‌ നൽകും. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക്‌  300 രൂപയുടെയും യുപി വിദ്യാർഥികൾക്ക്‌ 420 രൂപയുടെയും കിറ്റാണ്‌ ലഭിക്കുക. ലഭിക്കുന്ന തീയതി സ്‌കൂൾ അധികൃതർ  അറിയിക്കും.

അടച്ചിടൽ മൂലം നഷ്ടപ്പെട്ട മാർച്ച് മാസത്തിലെ 15 സ്കൂൾ  പ്രവൃത്തി ദിനങ്ങളിലേക്കും  തുടർന്ന്  വേനൽ അവധിക്കാലമായ  ഏപ്രിൽ, മേയ് മാസങ്ങളിലെ 39 ദിവസങ്ങൾക്കുമാണ് നിലവിൽ ഭക്ഷ്യ ഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇത് ഭക്ഷ്യധാന്യവും മറ്റ് ഭക്ഷ്യ വസ്തുക്കളുമടങ്ങുന്ന  ഭക്ഷ്യക്കിറ്റുകളായാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.

2019-20 അദ്ധ്യയന വർഷം പ്രീപ്രൈമറി മുതൽ 8-ാം ക്ലാസ് വരെ എൻറോൾ ചെയ്തിട്ടുള്ളതും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഗുണഭോക്താക്കളുമായിരുന്ന കുട്ടികൾക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളായ  കുട്ടികൾക്ക്  2019-20 വർഷം അവർ പഠിച്ചിരുന്ന സ്കൂളുകളിൽ നിന്നാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്.  2020-21 വർഷം  പുതിയതായി മറ്റേതെങ്കിലും സ്കൂളിൽ അഡ്മിഷൻ എടുത്തിട്ടുള്ള കുട്ടികൾ അവർ 2019-20 വർഷം പഠിച്ചിരുന്ന സ്കൂളുകളിൽ നിന്നാണ് ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റേണ്ടത്.  ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ പ്രഥമാദ്ധ്യാപകർക്കും  നൽകേണ്ടതാണ്.  

ജൂണ്‍, ജൂലൈ മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുമ്പോൾ 2020-21 ലെ ഫീഡിംഗ് സ്ട്രെങ്ത് ആയിരിക്കും കണക്കിലെടുക്കുന്നത്.
ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് കൊണ്ടു ഈ അധ്യയനവർഷത്തിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം നൽകാൻ സാധിക്കാത്തതിനാൽ സംസ്ഥാനസർക്കാർ അത് കുട്ടികളുടെ വീട്ടിലേക്ക് കിറ്റ് എന്ന രൂപത്തിൽ എത്തിക്കുവാൻ ആണ് ഈ പദ്ധതിയിലൂടെ വിചാരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇന്ത്യയിൽ തന്നെ ആദ്യമായി ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചത് നമ്മുടെ സംസ്ഥാനത്ത് ആണെന്ന് നമുക്ക് അഭിമാനിക്കാം.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ





വീഡിയോ കാണുന്നതിനായി


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.