ജന പങ്കാളിത്തത്തിൽ പുറത്താക്കൽ നടപടികൾ തുടങ്ങി. റേഷൻ കാർഡ് അനർഹർ പടിക്കുപുറത്ത്.

          
             ജില്ലയില്‍ അനര്‍ഹമായി കൈപ്പറ്റിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവര്‍, സ്വന്തമായി നാലുചക്ര വാഹനം ഉള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ ഉള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, മാസവരുമാനം 25000 രൂപയിലധികമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരല്ല.

 ഇത്തരക്കാര്‍ മുന്‍ഗണനാ കാര്‍ഡ് കൈവശം ഉണ്ടെങ്കില്‍ മുന്‍ഗണനേതര കാര്‍ഡാക്കി മാറ്റണം. അനര്‍ഹമായ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തിയാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്റെ അധിക വിപണി വില, 50,000 രൂപ പിഴ കൂടാതെ ഒരു വര്‍ഷം വരെ തടവും ലഭിക്കും. അനര്‍ഹര്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് സ്വമേധയാ മുന്‍ഗണനതേര കാര്‍ഡ് ആക്കിയാല്‍ നടപടി സ്വീകരിക്കുന്നതല്ല.
അനര്‍ഹരായവര്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതിനെക്കുറിച്ച്‌ അറിവുള്ള പൊതുജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നേരിട്ടും തപാല്‍ മുഖേനയും താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കാം. പരാതി നല്‍കുമ്ബോള്‍ പരാതിക്കാരന്റെ മേല്‍വിലാസം വെളിപ്പെടുത്തേണ്ടതില്ല.

 റേഷന്‍ കാര്‍ഡില്‍ അംഗങ്ങളുടെ പേര് ആധാര്‍ കാര്‍ഡുമായി ഇനിയും ബന്ധിപ്പിക്കാത്തവര്‍ ഉണ്ടെങ്കില്‍ അക്ഷയ സെന്റര്‍, സപ്ലൈ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട് ജൂലൈ 31 നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ഓഫീസില്‍ ഹാജരാകാന്‍ സാധിക്കാത്ത അംഗപരിമിതര്‍, കിടപ്പുരോഗികള്‍ എന്നിവരുടെ ഒഴികെയുള്ള ആധാര്‍ നമ്ബര്‍ ചേര്‍ക്കാത്തവരുടെ പേരുകള്‍ റേഷന്‍ കാര്‍ഡില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തന്നെ നീക്കം ചെയ്യും. റേഷന്‍ വിഹിതം വാങ്ങുമ്ബോള്‍ കാര്‍ഡുടമകള്‍ ബില്ല് ചോദിച്ചു വാങ്ങുകയും വേണം.
  • തിരുവനന്തപുരം സിവിൽസ്റ്റേഷൻ, കുടപ്പനക്കുന്നു  0471-2731240

  • കൊല്ലം കളക്ടേററ്റ്, കൊല്ലം 0474-2794818

  • പത്തനംതിട്ട കളക്ടേററ്റ്, പത്തനം തിട്ട 0468-2222612

  • ആലപ്പുഴ സിവിൽ സ്റ്റേഷൻ 0477-2251674

  • കോട്ടയം കളക്ടേററ്റ്, കോട്ടയം 0481-2560371, 2565861

  • ഇടുക്കി സിവിൽ സ്റ്റേഷൻ 0486-2232321

  • എറണാകുളം സിവിൽ സ്റ്റേഷൻ, കാക്കനാട് 0484-2422251

  • തൃശൂർ സിവിൽ സ്റ്റേഷൻ, അയ്യേന്താൾ 0487-2360046

  • പാലക്കാട് സിവിൽ സ്റ്റേഷൻ 0491-2505541

  • മലപ്പുറം സിവിൽ സ്റ്റേഷൻ 0483-2734912

  • കോഴിക്കോട് സിവിൽ സ്റ്റേഷൻ 0495-2374798

  • വയനാട് സിവിൽ സ്റ്റേഷൻ 04936-202273

  • കണ്ണൂർ സിവിൽ സ്റ്റഷൻ 0497-2700552

  • കാസർേഗാഡ് സിവിൽ സ്റ്റഷൻ 0499-4255138


വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


 വീഡിയോ കാണുന്നതിനായി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.