അപേക്ഷിക്കാം കേന്ദ്ര സർക്കാരിന്റെ 3000 രൂപ പദ്ധതിയിൽ.പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന.




               പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നീ പദ്ധതികളില്‍ 18 വയസ് തികഞ്ഞവര്‍ക്ക് അംഗങ്ങളാവാം. പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജനയില്‍ അംഗങ്ങളാകുന്നവര്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 15,000 രൂപയോ അതില്‍ താഴെയോ വരുമാനമുള്ളവരാവണം. 40 വയസ്സാണ് പ്രായപരിധി. 60 വയസ്സിന് ശേഷം മിനിമം 3000 രൂപ പ്രതിമാസ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കും. മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് എല്‍.ഐ.സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ തുകയുടെ 50 ശതമാനം ഗുണഭോക്താവും 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമാണ്.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം പദ്ധതിയില്‍ ചെറുകിട വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ ചേരാം. പ്രതിവര്‍ഷ ടേണ്‍ ഓവര്‍ 1.5 കോടിയില്‍ കവിയരുത്. ഇന്‍കം ടാക്‌സ് കൊടുക്കുന്നവരോ ഇ.പി.എഫ്.ഒ/ ഇ.എസ്.ഐ.സി/ എന്‍.പി.എസ് / പി.എം.- എസ്.വൈ.എം എന്നിവയില്‍ അംഗങ്ങളായവര്‍ക്ക് പദ്ധതിയില്‍ ചേരാനാവില്ല. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായിരിക്കരുത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കും സ്‌കീമില്‍ ചേരാവുന്നതാണ്.

ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ എഫ് എസ് സി കോഡുള്‍പ്പെടെ) എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിലോ സി.എസ്.സി ഡിജിറ്റല്‍ സേവാകേന്ദ്രയിലോ http://maandhan.in ലൂടെയോ സംരംഭകര്‍ക്ക് സ്വന്തമായോ രജിസ്റ്റര്‍ ചെയ്യാം.

കേന്ദ്ര തൊഴിൽ മന്ത്രാലയവും ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC)യും സഹകരിച്ച് രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കുന്ന പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി ശ്രം യോഗി മാൻ-ധാൻ (PMSYM).

അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന താഴെ പറയുന്നവർക്ക് ഈ പെൻഷൻ പദ്ധതിയിൽ അംഗമാവാം.

▪️ഓട്ടോറിക്ഷ ഡ്രൈവർമാർ

▪️വീട്ടുജോലി ചെയ്യുന്നവർ

▪️വീട്ടുപകരണങ്ങൾ നടന്ന് വിൽപന നടത്തുന്നവർ

▪️കർഷക തൊഴിലാളികൾ

▪️നിർമ്മാണ തൊഴിലാളികൾ

▪️ബീഡി തൊഴിലാളികൾ

▪️കൈത്തറി തൊഴിലാളികൾ

▪️ഓഡിയോ / വീഡിയോ ജീവനക്കാർ

18 മുതൽ 40 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം. മാസ വരുമാനം 15000 ത്തിൽ താഴെയായിരിക്കണം. EPF, ESI, NPS പദ്ധതികളിൽ അംഗമായവർക്ക് ഇതിൽ ചേരാൻ സാധിക്കില്ല.

പദ്ധതിയിൽ അംഗമായ വ്യക്തി അടക്കേണ്ട തുകക്ക് സമാനമായ തുക കേന്ദ്ര സർക്കാരും നൽകുന്നു. (ഉദാഹരണത്തിന് 18 വയസ്സുള്ള ഒരാൾ ഈ പദ്ധതിയിൽ ചേരുമ്പോൾ പ്രതിമാസം 55 രൂപ അടവാക്കേണ്ടി വരും. അത്രയും സംഖ്യ കേന്ദ്ര സർക്കാരും അടവാക്കുന്നു.)

പദ്ധതിയിൽ അംഗമായ വ്യക്തിക്ക് 60 വയസ് തികയുന്നതോടെ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിച്ച് തുടങ്ങും. പെൻഷൻ കിട്ടിത്തുടങ്ങിയതിന് ശേഷം പെൻഷനർ മരണപ്പെടുകയാണെങ്കിൽ ജീവിത പങ്കാളിക്ക് 50% പ്രതിമാസം ലഭിക്കുന്നു. ജീവിത പങ്കാളിയുടെ മരണ ശേഷം അടവാക്കിയ തുക മുഴുവനായും നോമിനിക്ക് ലഭിക്കുന്നു.

60 വയസിന് മുമ്പ് വേണമെങ്കിൽ ഈ പദ്ധതിയിൽ നിന്നും ഒഴിവാകാം. അങ്ങിനെ ഒഴിവാകുന്നപക്ഷം അതുവരെ അടവാക്കിയ തുകയും അതിന്റെ ബാങ്ക് പലിശയും തിരിച്ച് ലഭിക്കുന്നതാണ്.
         


 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

CLICK HERE TO JOIN 04

CLICK HERE TO JOIN 05


 വീഡിയോ കാണുന്നതിനായി

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.