SC/ ST വിദ്യാർഥികൾക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം UGC വഴി നൽകുന്ന സ്കോളർഷിപ്പ്.SC/ ST സ്കോളർഷിപ്പ് 2020

സമർഥരായ SC/ ST വിദ്യാർഥികൾക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം UGC വഴി നൽകുന്ന സ്കോളർഷിപ്പ് 2019-20 ലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

       🔰 ലഭിക്കുന്നത് ഏറ്റവും വലിയ ധനസഹായം

       🔰 ഒക്ടോബർ 31 വരെ അപേക്ഷകൾ നൽകാം

      🔰 പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ   സുവർണാവസരം

     🔰 ME/M.Tech ₹78  Other PG     ₹450  ഓരോ മാസവും

രണ്ടു വർഷത്തേക്കാണ് സ്കോളർഷിപ്പ് തുക അനുവദിക്കുക.  പരമാവധി മൂന്നു വർഷം വരെയുള്ള ബിരുദാനന്തര ബിരുദ പഠനത്തിന് തുക ലഭിക്കും. എന്നാൽ പഠിക്കുന്ന കോഴ്സ് പ്രൊഫഷണൽ തലത്തിൽ ഉള്ളതാവണം. എം എ, എം കോം, എം എസ് സി, എം സി ജെ MSW തുടങ്ങിയ ബിരുദങ്ങൾ ഒന്നുംതന്നെ പ്രൊഫഷണലായി പരിഗണിക്കപ്പെടുന്നില്ല. വിദ്യാർത്ഥിയുടെ മാർക്കിന്റെയും  കുടുംബവാർഷിക വരുമാനത്തിന്റെയും  അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 1000 സ്കോളർഷിപ്പുകൾ ഓരോവർഷവും വിദ്യാർഥികൾക്ക് ലഭിക്കുന്നു. ഓൺലൈൻ അപേക്ഷ കൾക്ക് ശേഷം ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഉണ്ടാവും. ഇൻസ്റ്റിറ്റ്യൂഷൻ തല വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ മാത്രമേ സ്കോളർഷിപ്പ് പോർട്ടൽ നിന്നും ഉയർന്ന പരിശോധനകൾക്കായി പിന്നീട് ഇവ പരിഗണിക്കപ്പെടുക യുള്ളൂ. കുടുംബ വാർഷികവരുമാനം ആറ് ലക്ഷത്തിൽ താഴെ ആകുവാൻ ശ്രദ്ധിക്കുക. തുടർന്നുള്ള വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കേണ്ടതിന് മികച്ച അക്കാദമിക നിലവാരം വിദ്യാർത്ഥി പുലർത്തേണ്ടതാണ്.  ഇൻസ്റ്റിറ്റ്യൂഷൻ മേധാവി നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർന്നുള്ള വർഷങ്ങളിലേക്ക്  വിദ്യാർഥി പരിഗണിക്കപ്പെടുക.

സ്കോളർഷിപ്പ്നെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾക്ക് താഴെക്കാണുന്ന ഫയൽ ഡൗൺലോഡ് ചെയ്യാം. 

CLICK HERE TO DOWNLOAD 

ഇത്തരത്തിലുള്ള നിരവധി വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  

CLICK HERE TO JOIN 

ഇത്തരത്തിലുള്ള വിവിധ വാർത്തകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക  

CLICK HERE TO SUBSCRIBE 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.