ഭിന്നശേഷിക്കാർക്ക് സഹായവുമായി കൈവല്യ പദ്ധതി. ഒരു ലക്ഷം രൂപ വരെ പരമാവധി സഹായം.

 

ഭിന്നശേഷിക്കാർക്കു നൈപുണ്യ വികസനം , സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് സർക്കാർ സബ്സിഡിയും വായ്പയും നൽകുന്ന പദ്ധതിയാണു " കൈവല്യ ' . എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണിതു നടപ്പാക്കുന്നത് .

സ്വയംതൊഴിൽ കണ്ടെത്താൻ ഒരാൾക്ക് 50,000 രൂപ വരെ വായ്പ അനുവദിക്കുന്നതാണു പദ്ധതി . ആവശ്യമെങ്കിൽ ഒരു ലക്ഷം രൂപ വരെ നൽകും . ഗ്രൂപ്പ് സംരംഭങ്ങളെയും പരിഗണിക്കും . ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഇതേ നിരക്കിൽ വായ ലഭിക്കാനുള്ള അവസരമുണ്ട് . വായ്പാതുകയുടെ 50 % വരെ സർക്കാർ സബ്സിഡി ലഭിക്കുന്നു എന്നതാണു പ്രധാന ആകർഷണ ഘടകം . പരമാവധി 25,000 രൂപ വരെയാണു സബ്സിഡി അനുവദിക്കുക . സേവനം , ലഘുനിർമാണ സ്ഥാപനങ്ങൾ , വ്യാപാരം , കൃഷി എന്നിവയ്ക്കെല്ലാം അനുകൂല്യം ലഭിക്കും .


യോഗ്യതകൾ

  •  സംരംഭകൻ 21 നും 55 നുമിടയിൽ പ്രായമുള്ളയാളാകണം . 

  • കുടുംബവാർഷിക രുമാനം 2 ലക്ഷം രൂപയിൽ കവിയരുത് . •

  •  വിദ്യാഭ്യാസ യോഗ്യതയിൽ നിഷ്കർഷയില്ല .

  •  എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി . 

  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്ട്രർ ചെയ്തിരിക്കണം . 

  • കൂടുതൽ അംഗവൈകല്യം ഉണ്ടെങ്കിൽ ഒരു ബന്ധുവിനെക്കൂടി ഉൾപ്പെടുത്തി വായ്പ അനുവദിക്കും . 

  • അപേക്ഷാഫോം സൗജന്യമായി ലഭിക്കും

റജിസ്ട്രേഷൻ നിലവിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് . തിരിച്ചറിയൽ രേഖ , ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സ്ഥിരം ആസ്തിക്കു ക്വട്ടേഷൻ എന്നിവ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം . ജില്ലാ കലക്ടർ ചെയർമാനും ബന്ധപ്പെട്ട റീജനൽ എംപ്ലോയ്മെന്റ് ഓഫിസർ കൺവീനറുമായ ജില്ലാതല സമിതിയാണ് അപേക്ഷ പരിശോധിച്ച് അംഗീകരിക്കുക . അപേക്ഷകൻ ഒരു സംരംഭക വികസന പരിശീലന പരിപാടിയിൽ പങ്കെടുത്തിരിക്കണം . മൂന്നു മാസത്തിനു ശേഷം തമാസ തവണകളായി വായ തിരിച്ചടച്ചാൽ മതി . രൂപരേഖ തയാറാക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനും വേണ്ടി കൈത്താങ്ങ് സഹായവും എംപ്ലോയ്മെന്റ് വകുപ്പിൽനിന്നു നൽകുന്നുണ്ട് .

ഇത്തരത്തിലുള്ള നിരവധി വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  

CLICK HERE TO JOIN 

ഇത്തരത്തിലുള്ള വിവിധ വാർത്തകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

CLICK HERE TO SUBSCRIBE 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.