പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതി.

 

                 നിങ്ങള്‍ക്ക് ഒരു എല്‍.പി.ജി ഗ്യാസ് കണക്ഷന്‍ ആവശ്യമുണ്ടോ ? എങ്കില്‍ ഇത് തികച്ചും സൗജന്യമായി ലഭിക്കാന്‍ അവസരമുണ്ട്. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതി പ്രകാരം കണക്ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. പക്ഷേ, പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ഈ സ്‌കീം അവശേഷിക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നത്. ദരിദ്രര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യം.

ഈ പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നത് തികച്ചും എളുപ്പമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതി സര്‍ക്കാര്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ നീട്ടുകയായിരുന്നു.

എങ്ങനെ എല്‍.പി.ജി കണക്ഷന്‍ ലഭിക്കും ?


  1. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജനയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക               ( pmujjwalayojana.com ).

  2. വെബ്‌സൈറ്റിലെ ഹോം പേജിലുള്ള 'ഡൗണ്‍ലോഡ് ഫോം' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഫോം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

  3. ഫോമില്‍ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങള്‍ പൂരിപ്പിച്ച്‌ അടുത്തുള്ള ഗ്യാസ് ഏജന്‍സിക്ക് നല്‍കു

  4.  അപേക്ഷകര്‍ ഫോമിനൊപ്പം ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കേണ്ടതാണ്. 

  5. രേഖാപരിശോധന പൂര്‍ത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് കണക്ഷന്‍ ലഭിച്ചേക്കാം

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ)

2016 മേയ് ഒന്നിന് ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് മോദി സര്‍ക്കാര്‍ പി.എം.യു.വൈ പദ്ധതി ആരംഭിച്ചത്. വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 719 ജില്ലകളിലായി 8 കോടി കണക്ഷനുകള്‍ (2019 സെപ്തംബര്‍ ഏഴ് വരെ) സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട് .

🔖ഉജ്ജ്വല പദ്ധതി അംഗങ്ങൾ ആകാനുള്ള അപേക്ഷാഫോം
https://drive.google.com/file/d/1kc0BvccpDDJjmbRSx2tNyygolyPNBrTm/view?usp=drivesdk


 🔖ഹിന്ദുസ്ഥാൻ പെട്രോളിയം അടുത്തുള്ള ഏജൻസികൾ അറിയാൻ

https://drive.google.com/file/d/1gajwdmkWhfPsJ8c51swAdBuPrrcGbPdb/view?usp=drivesdk

 🔖ഇന്ത്യൻ ഓയിൽ അടുത്തുള്ള ഏജൻസികൾ അറിയാൻ
https://drive.google.com/file/d/1ZO5YyZR7DnlrDrlkhFgR46szQarDrOlq/view?usp=drivesdk

🔖 ഭാരത് പെട്രോളിയം അടുത്തുള്ള ഏജൻസികൾ അറിയാൻ
https://drive.google.com/file/d/1_qPqabo4qaTLS7kkcq9vDDIpdS2FmDgp/view?usp=drivesdk

Pm Ujjwala Yojana KYC form English

https://drive.google.com/file/d/1uZ3ElPncbtm78xnvKNrNMD8AcdfAU32O/view?usp=drivesdk


 ഇത്തരത്തിലുള്ള നിരവധി വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

CLICK HERE TO JOIN


അഭിപ്രായങ്ങള്‍

  1. എനിക്ക് ഓൾ റെഡി ഒരുകുറ്റിയുണ്ട് സീറോ ബാലൻസ് a/c ആണ് നിലവിൽ സബ്‌സിഡി ഒന്നും വരുന്നില്ല ഇനി ഇതിലേക്ക് മാറാൻ സാധിക്കുമോ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.