വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അൻപതിനായിരം രൂപ വരെ വായ്പ. ശരണ്യ പദ്ധതി അറിയാം

  


വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി സർക്കാർ അവതരിപ്പിച്ച ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ അടുത്തകാലത്തായി പദ്ധതി ആനുകൂല്യം നേടുന്നതിനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിൽ രഹിതരായ വിധവകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, പട്ടിക വർഗ്ഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ എന്നിവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള പദ്ധതിയാണ് ശരണ്യ പദ്ധതി.
50,000 രൂപ വരെ പലിശ രഹിത വായ്പ

2010–11 സാമ്പത്തികവർഷം ആരംഭിച്ച സ്വയംതൊഴിൽ പദ്ധതിയാണ് ശരണ്യ. പദ്ധതി വഴി പരമാവധി 50,000 രൂപയുടെ ധനസഹായമാണ് അനുവദിക്കുക. ഇതിൽ 50 ശതമാനം വരെ സബ്‌സിഡിയായും ലഭിക്കും. അതായത് പരമാവധി 25,000 രൂപ വരെ. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്രോജക്ട് പരിശോധിച്ചാണ് വായ്പ തുക അനുവദിക്കുക.

പ്രോജക്ട് പരിഗണിച്ചതിന് ശേഷം ഒഴിച്ച് കൂടാനാകാത്ത സാഹചര്യത്തില്‍ വായ്പ പരിധി ഒരു ലക്ഷം വരെയായി ഉയര്‍ത്തും. അഞ്ചു വർഷമാണ് തിരിച്ചടവ് കാലാവധി. വായ്പ്പ തിരിച്ചടവ് 60 തവണയായി ബന്ധപ്പെട്ട ജില്ല / ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ അടയ്ക്കാം. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതാണ്
.

വായ്പ തുക അനുവദിക്കാൻ


തികച്ചും പലിശ രഹിത വായ്പയാണ് പദ്ധതി അനുവദിക്കുന്നത്. എന്നാൽ 50,000 രൂപയ്ക്ക് മുകളില്‍ അനുവദിക്കുന്ന തുകയ്ക്ക് മൂന്ന് ശതമാനം ഫ്ലാറ്റ് റേറ്റിൽ പലിശ ഈടാക്കും. മേൽപ്പറഞ്ഞ വനിത ഗുണഭോക്താക്കൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായാണ് വായ്പ അനുവദിക്കുന്നത്. പദ്ധതിച്ചെലവിന്റെ 10 ശതമാനം സംരംഭക കണ്ടെത്തേണ്ടതുണ്ട്.

അതേസമയം പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർക്ക് പിന്നീട് തൊഴിൽരഹിത വേതനം ലഭിക്കില്ല. പദ്ധതി പ്രകാരം വായ്പ അനുവദിച്ച ഗുണഭോക്താക്കള്‍ സർക്കാർ നൽകുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വായ്പ തുക അനുവദിക്കുകയുളളളു

പദ്ധതിയിൽ അപേക്ഷിക്കാനുള്ള യോഗ്യത


18 നും 55 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾ പദ്ധതിയുടെ ആനുകൂല്യം നേടാൻ അർഹരാണ്. അവിവാഹിതകളുടെ പ്രായം സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1ന് 30 വയസ് പൂര്‍ത്തിയായിരിക്കണം. ശരണ്യയിൽ അപേക്ഷിക്കുന്നവരുടെ കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം.

പ്രൊഫഷണല്‍ / സാങ്കേതിക യോഗ്യതയുളളവര്‍ക്കും, സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും, ഐടിഐ / ഐടിസി സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും മുന്‍ഗണന ലഭിക്കും
.

അപേക്ഷ നടപടികൾ


ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിലോ ജില്ലാ ഓഫീസിലോ പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോമിനൊപ്പം ജാതി, വരുമാനം, വിവാഹസ്ഥിതി സംബന്ധിച്ച വില്ലേജ്‌ ഓഫീസറുടെ സർട്ടിഫിക്കറ്റ്‌, പ്രോജക്ട്‌ റിപ്പോർട്ട്‌, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡിന്റെ പകർപ്പ്‌ എന്നിവ സമർപ്പിക്കണം

ഇത്തരത്തിലുള്ള നിരവധി വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
 

CLICK HERE TO JOIN 

ഇത്തരത്തിലുള്ള വിവിധ വാർത്തകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


CLICK HERE TO SUBSCRIBE 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.