സുഭിക്ഷ കേരളം പദ്ധതി 2020

സ്വയം പര്യാപ്ത സംസ്ഥാനം


കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈ വരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം.

നെല്ല്, പഴം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നതില്‍ വിപ്ലവകരമായ മുന്നേറ്റമാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 25000 ഹെക്ടര്‍ തരിശൂഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം. 

സുഭിക്ഷ കേരളം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള മാർ​ഗരേഖ പരിഷ്ക്കരിച്ച് ഉത്തരവായത്. ഒരു ഹെക്ടറിനു അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയാണ് ഇതുപ്രകാരം നിർദ്ദേശിച്ചിട്ടുള്ളത്.

ഇതുപ്രകാരം നെൽകൃഷിക്ക് പരമാവധി നൽകാവുന്ന സബ്സിഡി തുക 40,000 രൂപയായി വർധിപ്പിച്ചു . ഇതിൽ 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനുമാണ് ലഭിക്കുക. പച്ചക്കറി കൃഷിയിൽ കർഷകന് 37,000 രൂപയും ഉടമക്ക് 3,000 രൂപയും സബ്സിഡിയായി നൽകാവുന്നതാണ്. വാഴ കൃഷിയിൽ പരമാവധി സബ്സിഡി തുക 32,000 രൂപ കർഷകനും 3,000 രൂപ ഉടമക്കും ലഭിക്കുന്നതാണ്. ചെറു ധാന്യ കൃഷി, മരച്ചീനിയും മറ്റു കിഴങ്ങുവർ​ഗ കൃഷി എന്നിവയ്ക്ക് പരമാവധി 30,000 രൂപ സബ്സിഡിയായി ലഭ്യമാക്കാവുന്നതാണ്. ഉത്തരവിൽ പരാമർശിക്കാത്ത മറ്റ് വിളകൾക്ക് വരമാവധി 10,000 രൂപ സബ്സിഡിയായി അനുവദിക്കാവുന്നതാണ്.

തരിശു ഭൂമി കൃഷിയുമായി ബന്ധപ്പെട്ട സഹായങ്ങളെ സംബന്ധിച്ചും സ്ഥിരം കൃഷിക്ക് അനുവദിക്കാവുന്ന പരമാവധി സഹായത്തെ സംബന്ധിച്ചും ഉത്തരവിൽ നിർദ്ദേശങ്ങൾ ഉണ്ട് . മൃഗസംരക്ഷണ മേഖലയിലെ സബ്സിഡി നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം കറവയുള്ള പശു / കറവയുള്ള എരുമ എന്നിവയുടെ യൂണിറ്റ് കോസ്റ്റ് 60,000 രൂപയായി പുതുക്കി നിശ്ചയിച്ചു. ഇതിൽ പൊതു വിഭാഗത്തിനു 50 ശതമാനം വരെയും പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും പട്ടിക വർ​ഗ വിഭാഗത്തിന് 100 ശതമാനവും സബ്സിഡി അനുവദിക്കാവുന്നതാണ്. ശുചിത്വ കാലിത്തൊഴുത്ത് നിർമാണം, മിനി ഡയറി ഫാമുകളുടെ ആധുനികവത്കരണം, തീറ്റപ്പുൽ കൃഷി, അടുക്കള മുറ്റത്തെ കോഴി വളർത്തൽ , പന്നിവളർത്തൽ, മത്സ്യ കൃഷി എന്നിവയുടെ സബ്സിഡി നിരക്കിലും വർധനവ് വരുത്തിയിട്ടുണ്ട്. 

സുഭിക്ഷ കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്യുവാൻ

http://aims.kerala.gov.in/subhikshakeralam

വിവിധ വിളകൾക്ക് സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ധനസഹായം.

https://drive.google.com/file/d/1q4tV8sb--KNumck3OO_gExYXupwozB1I/view?usp=drivesdk


ആനുകൂല്യങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകൂ...



വിശദവിവരങ്ങൾക്ക് വീഡിയോ കാണൂ...


അഭിപ്രായങ്ങള്‍

  1. കോഴി വളർത്താൻ എനിക്ക് താല്പര്യം ഉണ്ട്, അതിനെ ക്കുറിച്ച് വിശദീകരണം വേണം

    മറുപടിഇല്ലാതാക്കൂ
  2. കോഴി വളർത്താൻ എനിക്ക് താല്പര്യം ഉണ്ട്, അതിനെ ക്കുറിച്ച് വിശദീകരണം വേണം

    മറുപടിഇല്ലാതാക്കൂ
  3. എനിക്ക് കോഴി വളർത്തൻ താല്പര്യം ഉണ്ട്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2020.കിസാൻ മൻധൻ 2020.