കേന്ദ്രത്തിന്റ ഗരീബ് കല്യാൺ അന്ന യോജന ജൂൺ 2020




                        പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്കു കീഴില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങി കേരളം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എഫ്.സി.ഐ) ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പ്രതിമാസം 77,400.060 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്അനുവദിച്ചിട്ടുള്ളത്.

മൂന്നുമാസത്തെ മൊത്തവിഹിതമായി 2.32 ലക്ഷം മെട്രിക് ടണ്‍ ആണ് അനുവദിച്ചിരുന്നത്.905.58കോടിരൂപമൂല്യംവരുന്നഭക്ഷ്യധാന്യങ്ങളാണ് പദ്ധതിക്കു കീഴില്‍ കേരളത്തിന് അനുവദിച്ചിരുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ 60.37 കോടി രൂപ വിലവരുന്ന 15,480.112 മെട്രിക് ടണ്‍ അരി ഏറ്റെടുത്തു കഴിഞ്ഞു. വിവിധ ഭാഷാ തൊഴിലാളികള്‍ക്കും സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനുദ്ദേശിച്ചുള്ളതാണ് പദ്ധതി


          ആവശ്യക്കാര്‍ക്കും ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളവര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരുന്നു. ചാരിറ്റിബിള്‍ സ്ഥാപനങ്ങള്‍/സര്‍ക്കാര്‍ സംഘടനകള്‍ എന്നിവര്‍ക്കായി 43 മെട്രിക് ടണ്‍ (42 മെട്രിക് ടണ്‍ അരിയും ഒരു മെട്രിക് ടണ്‍ ഗോതമ്ബും) ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് ആരുംപ്രത്യേകിച്ച്‌ പാവപ്പെട്ടവര്‍ ഭക്ഷ്യധാന്യങ്ങള്‍ലഭിക്കാത്തതിനെത്തുടര്‍ന്ന്പ്രയാസപ്പെടാതിരിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നടപ്പാക്കിയത്. ഭക്ഷ്യസുരക്ഷാ നിയമത്തിന് പുറമെ ആവശ്യക്കാര്‍ക്ക് 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതിനായിരുന്നു പദ്ധതി.

പി.എം.ജി.കെ.വൈക്കു കീഴില്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ദുര്‍ബലവിഭാഗങ്ങള്‍ക്കായി ഏകദേശം 120 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 80 കോടി ഇന്ത്യാക്കാര്‍ക്ക് ഇതിന്റെ പ്രയോജനംലഭിച്ചു.

പിന്നീട് വിവിധഭാഷാതൊഴിലാളികളടക്കമുള്ളവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കിയത്.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ





വീഡിയോ കാണുന്നതിനായി


അഭിപ്രായങ്ങള്‍

  1. ഒരു സംശയം ചോദിക്കാൻ എനിക്ക് മറുപടി നൽകുമെന്ന പ്രതീക്ഷിക്കുന്നു bpl കാർഡ് ആയിരുന്ന ഒരാൾ അയാൾ കാർഡ് ആകുമ്പോൾ അയാൾ bpl കാർഡിന് അർഹത ഉള്ള ആളായിരുന്നു പിന്നെ അയാൾ ഒരു സെക്കന്റ് കാർ വാങ്ങിയാൽ 30000 rate ഉള്ള എന്തു ചെയ്യണം അത് problem ആകുമോ

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ തിരുവനത്തുപുരം താമസം എൻ്റെ റേഷൻകാർഡ് വെള്ളകാർഡ് 1.30വർഷം ആയി അത് ബിപിൽ ആക്കാൻ വഴിയുണ്ടോ. ഹസ്ബൻഡ് സ്ഥിരമായി ജോലിയോ ഇല്ല വാടവീട് ആണ്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2020.കിസാൻ മൻധൻ 2020.