സംസ്ഥാനസര്‍ക്കാരിന്റെ സൗജന്യഭക്ഷ്യകിറ്റ് വിതരണം നീട്ടി.



സംസ്ഥാനസര്‍ക്കാരിന്റെ സൗജന്യഭക്ഷ്യകിറ്റ് വിതരണം നീട്ടി. ഉപഭോക്താക്കള്‍ക്ക് ശനിയാഴ്ച വരെയാണ് സമയം നീട്ടി നല്‍കിയത്. റേഷന്‍ കടയില്‍ നിന്നും സൗജന്യഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ 20 വരെ സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യ ഭക്ഷ്യകിറ്റ് കൈപ്പറ്റാവുന്നതാണെന്ന്  സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 കിറ്റ് വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡുമായി എത്തണം. റേഷന്‍ കടകളില്‍ നിന്ന് അതിജീവന കിറ്റ് വാങ്ങാത്തവരാണ് ഈ അവസരം ഉപയോഗിക്കേണ്ടത്.
 ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് കിറ്റ് വാങ്ങാത്തത്. കഴിഞ്ഞ 26 നാണ് റേഷന്‍കട വഴിയുള്ള കിറ്റ് വിതരണം അവസാനിപ്പിച്ചത്. 87.28 ലക്ഷം കാര്‍ഡുടമകളില്‍ 84.48 ലക്ഷം പേര്‍ കിറ്റ് വാങ്ങി. തയാറാക്കിയതില്‍ ശേഷിക്കുന്ന 1.71 ലക്ഷം കിറ്റുകള്‍ റേഷന്‍കടകളില്‍ നിന്ന് സപ്ലൈകോ തിരിച്ചെടുത്തു. നീലകാര്‍ഡുകാരാണ് ഏറ്റവും കൂടുതല്‍ വാങ്ങാനുള്ളത്. 76012 പേര്‍. പുതിയതായി റേഷന്‍കാര്‍ഡ് കിട്ടിയവരില്‍ പകുതിപ്പേരും കിറ്റ് വാങ്ങിയിട്ടില്ല. മെയ് 31 വരെ പുതുതായി കാർഡ് അനുവദിച്ച വർക്കും  സപ്ലൈകോയുടെ ഔട്ട് ലറ്റുകള്‍ വഴി വിതരണം ചെയ്യുമെന്നാണ്  അറിയിപ്പ്.


➡️വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക



➡️ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയുന്നതിനു വീഡിയോ കാണുക



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2020.കിസാൻ മൻധൻ 2020.