കിസാൻ സമ്മാൻ നിധി ഭൂമി വിൽക്കാൻ സാധിക്കില്ലേ? സത്യാവസ്ഥ എന്ത്?
നരേന്ദ്രമോദി സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ക്ഷേമപദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചില കൃഷിഭവന് ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്ന് പദ്ധതിക്ക് സമര്‍പ്പിക്കേണ്ടതില്ലാത്ത സത്യവാങ് മൂലവും നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിക്കുന്നതായി പരാതി.
രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൃഷി സ്ഥലം സ്ഥിതി ചെയ്യുന്ന കൃഷിഭവനിലൊ പൊതു സേവന കേന്ദ്രങ്ങള്‍ (സിഎസ്സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ആനുകൂല്യം വാങ്ങിച്ചാല്‍ ഭൂമി വില്‍ക്കാനാകില്ലെന്നും കൃഷി ഭൂമി തരം മാറ്റാന്‍ ലക്ഷങ്ങള്‍ പിഴയായി നല്‍കേണ്ടിവരുമെന്നാണ് വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തന്റെ ഭൂമി വില്ക്കാന് ശ്രമിച്ചപ്പോള്‍ ആണ് ഇത് മനസിലായതെന്ന് വിശദീകരിക്കുന്ന ഒരു സ്ത്രീ ഉപഭോക്താവ് ബന്ധുവിനോട് സംസാരിക്കുന്നാണ് ശബ്ദ സന്ദേശം.
2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സര്‍ക്കാരിൻറെ ലാൻഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. 2,000 രൂപ മൂന്ന് തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.ഇതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഉപഭോക്താവിന്റെ പേര്, ഭൂമിയുടെ നികുതി അടച്ച രശീതി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്. ആധാര്‍ കാര്‍ഡിലെ പേര് തന്നെ അപേക്ഷയിലുണ്ടാകണം.
എന്നാല്‍ അപേക്ഷയോടൊപ്പം തന്റെ ഭൂമി കൃഷിഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു എന്ന തരത്തിലുള്ള സത്യവാങ് മൂലം നല്‍കണമെന്നാണ് ചില കൃഷി ഓഫീസര്‍മാര്‍ നിര്‍ബന്ധം പിടിക്കുന്നത്. ഇങ്ങനെ സത്യവാങ് മൂലം നല്കിയാല് പിന്നീട് ഭൂമി വില്‍ക്കാനാവില്ലെന്ന പ്രചാരണവും നടക്കുന്നു. അപേക്ഷയോടൊപ്പം നല്കുന്ന സത്യപ്രസ്താവനക്ക് പുറമെയാണ് മറ്റൊരു സത്യപ്രസ്താവനകൂടി നല്‍കണമെന്ന് ചില ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നത്.
നേരത്തെ അപേക്ഷ നല്‍കേണ്ട അവസാന തീയതി കഴിഞ്ഞു എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനപ്രിയ ക്ഷേമപദ്ധതികളിലൊന്നാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഇതില്‍ അംഗങ്ങളായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൂടി എടുത്താല്‍ പിന്നീട് ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പയും ലഭിക്കും. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ വ്യാപകമായാല്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്
നേരത്തെ അപേക്ഷ നല്‍കേണ്ട അവസാന തീയതി കഴിഞ്ഞു എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനപ്രിയ ക്ഷേമപദ്ധതികളിലൊന്നാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഇതില്‍ അംഗങ്ങളായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൂടി എടുത്താല്‍ പിന്നീട് ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പയും ലഭിക്കും. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ വ്യാപകമായാല്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്
✅ഇത്തരത്തിലുള്ള ഇൻഫർമേഷൻ നിങ്ങൾക്കു വാട്സാപ്പിൽ ലഭിക്കുവാനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
5എന്റെ കൂട്ടുകാരൻ പുതിയതായി ഓൺലൈനിൽ അപേക്ഷ കൊടുത്തിരുന്നു , ഇന്നലെ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ 5 തവണയായി ക്യാഷ് ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് കാണുന്നുണ്ട് , പക്ഷേ എമൗണ്ട് കാണിക്കുന്നില്ല , ഡേറ്റ് കാണിക്കുന്നില്ല , അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ലതാനും... ആരോട് പരാതിപ്പെടാൻ.. കൃഷി ഓഫീസിൽ പറഞ്ഞപ്പോൾ അത് കേന്ദ്ര ഗവെർന്മെന്റിന്റെ പദ്ധതിയാണ് , ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല ... ഇനി എന്താണ് ചെയ്യേണ്ടത്..
മറുപടിഇല്ലാതാക്കൂകിസാൻ സമ്മാൻ നിധി കസ്റ്റമർ കെയർ നമ്പർ അപ്ലിക്കേഷൻ ഫോമിലുണ്ട്,അതിൽ ബന്ധപ്പെടുക, ബാങ്കിൽ അക്കൗണ്ട് സ്റ്റാറ്റസ് പരിശോധിക്കുകയും വേണം.
ഇല്ലാതാക്കൂ