ദേശീയ വിധവാ പെൻഷൻ 2020
👉അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത്
👉മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
👉മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
👉അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
👉അപേക്ഷക യാചകയാകാന്‍ പാടില്ല
👉അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
👉അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
👉ഈ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം
👉അഗതിയായിരിക്കണം
പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്‍ഷന്‍ വിതരണവും നടത്തുന്നത്. അഗതി പെന്‍ഷന്‍ - വിധവ പെന്‍ഷന്‍ എന്നാണ് ഈ പെന്‍ഷന്റെ പേര് പറഞ്ഞിരിക്കുന്നത്.
- നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.
- സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.
- അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്‍ഷന്‍ അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.
- പെന്‍ഷന്‍ അപേക്ഷയിന്മേല്‍ തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.
- സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല്‍ അര്‍ഹനാണെന്ന് കണ്ടാല്‍ പെന്‍ഷന്‍ അനുവധിക്കാവുന്നതാണ്.
- അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതി മുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്
ഇത്തരത്തിലുള്ള ഇൻഫർമേഷൻ നിങ്ങൾക്കു വാട്സാപ്പിൽ ലഭിക്കുവാനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ