വരൂ... പുരപ്പുറങ്ങളിൽ നിന്ന് ഊർജ്ജം കൊയ്യാം!
സൗര ഒന്നാം ഘട്ടത്തിന് ആവേശഭരിതമായ സ്വീകരണമാണ് ഉപഭോക്താക്കൾ നൽകിയത്. 2,78,000 പേർ തങ്ങളുടെ പുരപ്പുറങ്ങളിൽനിന്ന് സൗരോർജ്ജം കൊയ്യാൻ തയ്യാറായി മുന്നോട്ടുവരികയുണ്ടായി.
രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുടെ കെട്ടിടങ്ങൾ നേരിട്ട് പരിശോധിച്ച് വേണ്ടത്ര ബലമില്ലാത്തവ, ചരിഞ്ഞ മേൽക്കൂരയുള്ളവ, മുകളിൽ ഷീറ്റിട്ടവ, അഞ്ചു കൊല്ലങ്ങൾക്കുള്ളിൽ പുനർ നിർമ്മാണം വേണ്ടിവരുന്നവ, വഴി സൗകര്യമില്ലാത്തവ, മേൽക്കൂരയിലേക്ക് കയറാനുള്ള സൗകര്യമില്ലാത്തവ തുടങ്ങിയവ ഒഴിവാക്കി ചുരുക്കപ്പട്ടികയുണ്ടാക്കി. ഇത്തരത്തിൽ ഫീൽഡ് സർവ്വേ പൂർത്തിയാക്കി 42,500 പേരെയാണ് യോഗ്യരായി കണ്ടെത്തിയത്.
രാജ്യത്ത് സൗരോർജ്ജ രംഗത്ത് മെച്ചപ്പെട്ട പരിചയ സമ്പത്തുള്ള റ്റാറ്റ സോളാർ പവർ, ഇൻകെൽ പ്രൈവറ്റ് ലിമിറ്റഡ്, വാരി എനെർജീസ് ലിമിറ്റഡ് എന്നിങ്ങനെ മൂന്നു കമ്പനികളെയാണ് കെട്ടിടങ്ങളിൽ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 220 കോടി രൂപയാണ് ഇതിനു വരുന്ന മുതൽമുടക്ക്.
സൗര ഒന്നാം ഘട്ടത്തൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് കോവിഡ് നിയന്ത്രണങ്ങൾ ബാധകമായ മേഖലകളിലൊഴികെ, സോളാർ സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തി നിലവിൽ പുരോഗമിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച പ്രവൃത്തികൾ പുനരാരംഭിച്ചിട്ടുണ്ട്. പൈലറ്റ് പ്രൊജക്ടെന്ന നിലയിൽ, കാലടിയിൽ 12കിലോ വാട്ടിന്റെയും അതിരപുഴയിൽ 20 കിലോ വാട്ടിന്റെയും സോളാർ പാനലുകളുടെ സ്ഥാപനപ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു.
സൗര ആദ്യ ഘട്ടത്തിലെ മൂന്നു മോഡലുകളിലേക്കും അപേക്ഷിച്ച ഗാർഹിക ഉപഭോക്താക്കൾക്ക് പുതിയ പദ്ധതിയായ സൗര സബ്സിഡി പദ്ധതിയിലേക്ക് മാറാനും അവസരമുണ്ട്. ചരിഞ്ഞ മേൽക്കൂര കാരണവും മറ്റും സൗര ഒന്നാം ഘട്ടത്തിൽ യോഗ്യത നേടാനാവാത്തവർക്കും സബ്സിഡി സ്കീമിലേക്ക് അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുമ്പോൾ സൗരോർജ്ജ സംവിധാനത്തിന്റെ സ്ഥാപനത്തിന്
കെ.എസ്.ഇ.ബി നിശ്ചയിച്ചതിലും അധികം ചെലവു വന്നാൽ അത് അപേക്ഷകൻ തന്നെ വഹിക്കണം എന്നുമാത്രം. സൗര സബ്സിഡി സ്കീമിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.സൗര ഒന്നാം ഘട്ടം ഇക്കൊല്ലം ഡിസംബറോടെ പൂർത്തിയാകും
- ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി നൽകുന്ന സൗര സബ്സിഡി സ്കീമിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.
- സൗര പദ്ധതിയിൽ മുൻപ് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കും അപേക്ഷിക്കാം.
മോഡൽ 1C
3. പ്ലാന്റ് കപ്പാസിറ്റി 2 മുതൽ 3 kW വരെ
ഉദാഹരണം
3 kW സ്ഥാപിക്കാൻ ചിലവ് = 3 *54000 =162000 രൂപ
ഉപഭോക്താവ് മുടക്കേണ്ടത് = 162000 *25% = 40500 രൂപ
2 മാസത്തെ ഉത്പാദനം = 3 *120 *2 =720 യൂണിറ്റ്
ഉപഭോക്തൃ വിഹിതം =720 *50 % = 360 യൂണിറ്റ്
അതായത്; 2 മാസത്തേക്ക് 400 യൂണിറ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൺസ്യൂമറിന്, 3 kW പ്ലാന്റ് സ്ഥാപിക്കുന്നതോടുകൂടി 360 യൂണിറ്റ് ഉപഭോക്തൃ വിഹിതമായി ലഭിക്കുകയും ,അങ്ങനെ Rs.1960/- വരേണ്ട ബിൽ Rs.281 /-ആയി ചുരുങ്ങുകയും ചെയ്യുന്നു
1. 1 kW പ്ലാന്റിൽ നിന്നും പ്രതിമാസം ശരാശരി 120 യൂണിറ്റ് വരെ ലഭിക്കുന്നു
2. ഉത്പാദിപ്പിക്കുന്നതിന്റെ 50 % ഉപഭോക്താവിന് നൽകുന്നു.
3. പ്ലാന്റ് കപ്പാസിറ്റി 2 മുതൽ 3 kW വരെ
4. 1 kW പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താവ് മുടക്കേണ്ടത് Rs.13500/- (അതായത് സ്ഥാപിതവിലയായ (ഏകദേശം) Rs.54000/- ത്തിന്റെ 25 % )
5. പ്ലാന്റിന്റെ മെയിന്റനൻസ് 25 വർഷത്തേക്ക് KSEB നിർവഹിക്കും
6. രണ്ടു മാസത്തിൽ 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് മോഡൽ 1C അഭികാമ്യം.
ഉദാഹരണം
3 kW സ്ഥാപിക്കാൻ ചിലവ് = 3 *54000 =162000 രൂപ
ഉപഭോക്താവ് മുടക്കേണ്ടത് = 162000 *25% = 40500 രൂപ
2 മാസത്തെ ഉത്പാദനം = 3 *120 *2 =720 യൂണിറ്റ്
ഉപഭോക്തൃ വിഹിതം =720 *50 % = 360 യൂണിറ്റ്
അതായത്; 2 മാസത്തേക്ക് 400 യൂണിറ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൺസ്യൂമറിന്, 3 kW പ്ലാന്റ് സ്ഥാപിക്കുന്നതോടുകൂടി 360 യൂണിറ്റ് ഉപഭോക്തൃ വിഹിതമായി ലഭിക്കുകയും ,അങ്ങനെ Rs.1960/- വരേണ്ട ബിൽ Rs.281 /-ആയി ചുരുങ്ങുകയും ചെയ്യുന്നു
മോഡൽ 2
ഉദാഹരണം
3 kW സ്ഥാപിക്കാൻ (ഏകദേശം) ചിലവ് = 3 *54000 = 162000 രൂപ
ഉപഭോക്താവിന് ലഭിക്കുന്ന സബ്സിഡി = 162000 *40% = 64800 രൂപ
3 kWനു മുകളിൽ / kWനുള്ള സബ്സിഡി = 54000 * 20% = 10800 രൂപ
അധികം ഉത്പാദിപ്പിക്കുന്നത് യൂണിറ്റിന് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന റേറ്റിൽ KSEB യ്ക്കു നൽകാം.
1. മിനിമം കപ്പാസിറ്റി 2 KW
2. ഉത്പാദിപ്പിക്കുന്നതിൽ നിന്നും ഉപഭോക്താവിന്റെ ആവശ്യകത കഴിഞ്ഞുള്ളത് KSEBയ്ക്ക് നൽകാം.
3. 1 kW പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താവ് മുടക്കേണ്ടത്ഏകദേശം Rs.32400/- (അതായത് സ്ഥാപിതവിലയായ Rs.54000/- ത്തിന്റെ 60% )
4. 3 kWp വരെ മുടക്കുമുതലിന്റെ 40% ഉം അതിനു മുകളിൽ വരുന്ന ഓരോ kWp നും 20% ഉം സബ്സിഡി
5. പ്ലാന്റിന്റെ മെയിന്റനൻസ് 5 വർഷത്തേക്ക് KSEB നിർവഹിക്കും.
6. എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും അപേക്ഷിക്കാം.
3 kW സ്ഥാപിക്കാൻ (ഏകദേശം) ചിലവ് = 3 *54000 = 162000 രൂപ
ഉപഭോക്താവിന് ലഭിക്കുന്ന സബ്സിഡി = 162000 *40% = 64800 രൂപ
3 kWനു മുകളിൽ / kWനുള്ള സബ്സിഡി = 54000 * 20% = 10800 രൂപ
അധികം ഉത്പാദിപ്പിക്കുന്നത് യൂണിറ്റിന് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന റേറ്റിൽ KSEB യ്ക്കു നൽകാം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 75000 പേർക്കാണ് സൗര സബ്സിഡി സ്കീമിൽ അവസരം ലഭിക്കുക.
വിശദവിവരങ്ങൾക്ക് 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
വിശദവിവരങ്ങൾക്ക് 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
FOR REGISTRATION -https://wss.kseb.in/selfservices/sbp
ഇത്തരത്തിലുള്ള ഇൻഫർമേഷൻ നിങ്ങൾക്കു വാട്സാപ്പിൽ ലഭിക്കുവാനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ചെരി മേൽക്കൂര ഉള്ള വീടുകൾക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ?..
മറുപടിഇല്ലാതാക്കൂ2: 25 വർഷത്തിനുള്ളിൽ വീടിന് എന്തേലും മൈന്റനൻസ് വേണ്ടി വന്നാൽ എന്താണ് പോളിസി