വീണ്ടുമെത്തി സഹായം 10,000 രൂപവരെ ഒറ്റത്തവണ.മെഡിക്കൽ എൻജിനീയറിങ് പരിശീലനത്തിന്.

 


മത്സര പരീക്ഷകൾക്കുള്ള പരിശീലന ധനസഹായ പദ്ധതി . 2020-21 സാമ്പത്തിക വർഷത്തേക്ക് കേരള സംസ്ഥാനത്ത മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങ ളിൽപ്പെടുന്ന തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് വിദ്യാസമുന്നതി പരീക്ഷാ പരിശീലന ധനസഹായത്തിനുള്ള മാനദണ്ഡങ്ങൾ 

 

  • സംവരണതര അപേക്ഷകർ കേരള സംസ്ഥാനത്തിലെ വിഭാഗങ്ങളിൽ പ്പെടുന്നവരാകണം . 

  • അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഓൺലൈൻ ഡാറ്റാബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഇതിൽ നിന്നും ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് മാത്രമേ പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ ഒരു തവണ മാത്രം ചെയ്യേണ്ടതും പ്രസ്തുത രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ച് വയ്ക്കേണ്ടതുമാണ് . കോർപ്പറേഷൻ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുവാൻ ഈ രജിസ്ട്രേഷൻ നമ്പർ അനിവാര്യമാണ് .

  • അപേക്ഷകരുടെ ( പിതാവിന്റെ മാതാവിന്റെ / രക്ഷകർത്താവിന്റെ ) കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം ( 2,00,000 / - ) രൂപയിൽ താഴെ ആയിരി ക്കണം

  •  പരിശീലന ധനസഹായ പദ്ധതിക്കുള്ള അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത് . ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറഞ്ഞിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം നിർബന്ധ മായും ലഭ്യമാക്കേണ്ടതുമാണ് . 

1. ജാതി തെളിയിക്കുന്ന രേഖ - വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടു ത്തിയ സർട്ടിഫിക്കറ്റ് SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് ( മറ്റ് രേഖകൾ സ്വീകാര്യമല്ല ) .

 2. വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് ) .

 3. പരിശീലനം നടത്തുന്ന സ്ഥാപനത്തിൽ നിന്നും വാങ്ങേണ്ടി സർട്ടിഫിക്കറ്റ് . ( വെബ്സൈറ്റിൽ ലഭ്യമായ മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതാണ് ) .

 4. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ് . ( അക്കൗണ്ട് നമ്പർ , ബ്രാഞ്ച് , IFSC വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം ) 

. 5 , ആധാർ കാർഡ് . 

ഇൻസ്റ്റിറ്റ്യൂഷൻ സർട്ടിഫിക്കറ്റ് ഫോർമാറ്റ്. ഏതു മത്സരപരീക്ഷ ധനസഹായത്തിനണോ അപേക്ഷിക്കുന്നത്, ആ വിഭാഗത്തിലെ അപേക്ഷാ ബട്ടൺ ക്ലിക്ക് ചെയ്തു, ഇൻസ്റ്റിറ്റ്യൂഷൻ സർട്ടിഫിക്കറ്റ് ഫോർമാറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. 

 പ്രസ്തുത പദ്ധതിയെ പറ്റിയുള്ള പൂർണ്ണ വിവരങ്ങളടങ്ങിയ പിഡിഎഫ് ഫയൽ ഡൌൺലോഡ് ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുമല്ലോ.

CLICK HERE TO DOWNLOAD 

🪀 കേന്ദ്ര-സംസ്ഥാന പദ്ധതികൾക്കും, വിവരങ്ങൾക്കുമായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം.  

 

CLICK HERE TO JOIN 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.