വിദ്യാധൻ സ്കോളർഷിപ്പ് 2020.10 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 6000 മുതൽ 60000 രൂപ വരെ സാമ്പത്തിക സഹായം

          


             വിദ്യാധൻ സ്കോളർഷിപ്പ് സംബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പ്രാഗൽഭ്യമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാന ത്തിൽ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് വിദ്യാധൻ സ്കോളർഷിപ്പ് SSLC പാസ്സാകുന്ന വിദ്യാർത്ഥികളിൽ നിന്നും കൃത്യമായ തിരഞ്ഞെടുപ്പ് നടത്തിയായിരിക്കും സ്കോളർഷിപ്പ് നൽകുക . അപ്രകാരം തിരഞ്ഞെടുക്കുന്നവർക്ക് തുടക്കത്തിൽ 2 വർഷത്തേയ്ക്ക് ആറായിരം ( 6,000 ) രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുന്നതാണ് . തുടർന്നും അവർ പഠനത്തിലെ പ്രാഗൽഭ്യം നിലനിർത്തി ഉയർന്ന നിലയിൽ പാസ്സാകുന്നപക്ഷം അവർ തിരഞ്ഞെടുക്കുന്ന ഏത് വിദ്യാഭ്യാസ പദ്ധതിയ്ക്കും 15000 രൂപ മുതൽ 60000 രൂപ വരെയുള്ള സ്കോളർഷിപ്പ് ഫൗണ്ടേഷനിൽ നിന്നോ അല്ലെങ്കിൽ പുറത്തുനിന്നുള്ള പോൺസേഴ്സ് വഴിയോ ലഭ്യമാക്കുന്നതാണ് . അപേക്ഷകരുടെ കുറഞ്ഞ യോഗ്യത വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ SSLC 2020 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A + അഥവാ A ലഭിച്ചവർക്കാണ് അപേക്ഷിയ്ക്കുവാൻ യോഗ്യതയുള്ളത് . തെരഞ്ഞെടുപ്പ് രീതി അപേക്ഷയിലെ വിവരങ്ങൾക്കനുസരിച്ച് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഷോർട്ട് ലിസ്ററ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിവിധ ജില്ലകളിൽ ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുന്നതാണ് . ഈ പരീക്ഷ പാസ്സാകുന്നവരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം . എസ്.എസ്.എൽ.സി. ഗ്രഡ് , പഠിച്ച സ്കൂൾ , പഠന മാധ്യമം , എഴുത്ത് പരീക്ഷയിലെ മാർക്ക് , അഭിമുഖത്തിലെ മാർക്ക് , വിദ്യാഭ്യാസ ഇതര മേഖലകളിലെ പങ്കാളിത്തം , സാമ്പത്തികം ഇവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 100 പേരെയായിരിക്കും ഈ വിദ്യാധൻ പദ്ധതിയിൽ ചേർക്കുക . പരീക്ഷയുടേയും , അഭിമുഖത്തിന്റെയും സ്ഥലവും , സമയവും , തീയതിയും അതാത് വിദ്യാർത്ഥികൾ നൽകിയിട്ടുള്ള ഇ- മെയിൽ വിലാസത്തിൽ / മൊബൈൽ ഫോൺ സന്ദേശം വഴി അറിയിപ്പ് നൽകിന്നതാണ് . 

പ്രധാന തീയതി 

അപേക്ഷിക്കേണ്ട അവസാന തീയതി : 2020 സെപ്റ്റംബർ 30 ന് വൈകിട്ട് 5.00 മണി 

സ്ക്രീനിംഗ് ടെസ്റ്റ് & അഭിമുഖം 2020 ഒക്ടോബർ 18 മുതൽ നവംബർ 18 വരെ . ( കൃത്യമായ സമയവും , തീയതിയും , സ്ഥലവും പ്രത്യേകം അറിയിക്കുന്നതാണ് ) 

ഓൺലൈനായി സമർപ്പിക്കേണ്ട മാൻഡേറ്ററി രേഖകൾ 

SSLC മാർക്ക് ലിസ്റ്റിന്റെ പകർപ്പ് , പാസ്സ്പോർട്ട് സൈസ് ഫോട്ടോ , വരുമാന സർട്ടിഫിക്കറ്റ് ( സ്കാൻ ചെയ്ത പകർപ്പുകൾ )

 സംശയ നിവാരണത്തിന് vidyadhan.kerala@sdfoundationindia.com എന്ന വിലാസത്തിൽ ഇ- മെയിൽ അയക്കുകയോ , അല്ലെങ്കിൽ ബി . രാധാകൃഷ്ണൻ , Mob : 94 46 46 90 46 ഫോൺ ചെയ്യുകയോ ആവാം ( തിങ്കൾ - വെള്ളി 8 ഞായർ - 9 am - 12 noon , 4 pm - 9 pm )

അപേക്ഷിക്കേണ്ടുന്ന വിധം 

 നിങ്ങൾക്ക് സ്വന്തമായി ഒരു ഇ- മെയിൽ id ഉണ്ടെങ്കിൽ മാത്രമേ അപേക്ഷിയ്ക്കുവാൻ സാധിക്കുകയുള്ളൂ. ഇന്റർനെറ്റ് കഫെയുടെ ഇ- മെയിൽ ഐ.ഡി. ഉപയോഗിക്കരുത് . സ്വന്തമായി ഇ- മെയിൽ id ഇല്ലെങ്കിൽ www.gmail.com ലോ അല്ലെങ്കിൽ മറ്റ് സർവ്വീസ് പ്രൊവൈഡർ വഴിയോ ഒരു ഇ- മെയിൽ അക്കൗണ്ട് തുടങ്ങുക . ടി അക്കൗണ്ടിന്റെ Log in- ഉം , പാസ്വേഡും മറക്കാതെ സൂക്ഷിയ്ക്കുക . നിങ്ങൾ പുതിയാതായി രജിസ്റ്റർ ചെയ്യുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടിവരും .

 ( a ) First Name : ഇവിടെ താങ്കളുടെ വിദ്യാഭ്യാസ രേഖകളിൽ ഉള്ള ആദ്യപേര് നൽകുക .

 ( b ) Last Name : ഇവിടെ താങ്കളുടെ വിദ്യാഭ്യാസ രേഖകളിൽ ഉള്ള രണ്ടാം പേര് നൽകുക . ( BIOLOGII expansion of initial 

( c ) user name : താങ്കളുടെ മേൽപ്പറഞ്ഞ ഇ- മെയിൽ id നൽകുക . ഭാവിയിലെ ഉപയോഗത്തിന് അക്കൗണ്ടിൽ കയറുവാൻ ഇ- മെയിൽ id തന്നെ ഉപയോഗിക്കണം . യാതൊരു കാരണവശാലും സൈബർ കഫെയുടെയോ , മറ്റുള്ളവരുടെയോ ഇ- മെയിൽ id ഉപയോഗിക്കരുത് .

 ( d ) vidyadhan password ; മുകളിൽ ഉണ്ടാക്കിയ user name ന് വളരെ സങ്കീർണ്ണമായ ഒരു പാസ്വേഡ് ഉണ്ടാക്കുക . ഈ പാസ്വേഡിന് കുറഞ്ഞത് 8 digits എങ്കിലും ഉണ്ടായിരിക്കണം . ആയത് ഇ- മെയിൽ id യുടെ പാസ്വേഡ് ആയിരിക്കരുത് . Vidyadhan അപേക്ഷയിലേക്ക് നിങ്ങൾ അടുത്ത തവണ Log in ചെയ്യുമ്പോൾ ഇ- മെയിൽ id യും ഇപ്രകാരം ഉണ്ടാക്കിയ vidyadhan പാസ്വേഡുമാണ് ഉപയോഗിക്കേണ്ടത് . ഈ പാസ്വേഡ് മറക്കാതെ സൂക്ഷിക്കുക . എന്തെങ്കിലും കാരണവശാൽ മറന്നുപോയാൽ Home Page ലെ Forgot Password എന്ന ലിങ്കിൽ അമർത്തി പുതിയ Password ഉണ്ടാക്കുക . 

ഇനി apply now എന്ന button ൽ അമർത്തുക . ഉടനെതന്നെ താങ്കളുടെ ഇ- മെയിൽ അക്കൗണ്ടിലേയ്ക്ക് account activation ലിങ്ക് സന്ദേശമായി എത്തുന്നതാണ് . 

ഒരു പുതിയ window യിൽ , നിങ്ങളുടെ ഇ- മെയിൽ അക്കൗണ്ട് തുറക്കുകയും അതിൽ വന്ന സന്ദേശത്തിലെ activation link ൽ അ മർത്തുക യും ചെയ്യുക , അതുമൂലം ഒരു Home Page വരുക യും അ തിൽ അക്കൗണ്ട് activated ആയതായും Log in ചെയ്ത് തുടരാനും സന്ദേശം ലഭിക്കും . ( അപ്രകാരം സന്ദേശം ഒന്നുംതന്നെ Inbox- ൽ കണ്ടില്ലെങ്കിൽ spam folder- ലോ , trash folder- ലോ സന്ദേശം വന്നുകിടപ്പുണ്ടോ എന്നുകൂടി പരിശോധിക്കണം )

 E - mail id യും , Step 2 ലെ വിദ്യാധൻ പാസ്വേഡും ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക .

 Log in ചെയ്ത ശേഷം Vidyadhan keral plus one programme 2020 അവിടെ ക്ലിക്ക് ചെയ്യുക . Main Menu ലെ " Help " എന്ന ലിങ്കിൽ അമർത്തിയാൽ അപേക്ഷ സമർപ്പിക്കേണ്ടതിനുള്ള നിർദ്ദേശങ്ങളും , മറ്റു അനുബന്ധ കാര്യങ്ങളും അറിയുവാൻ സാധിക്കും .

 അപേക്ഷ ഉണ്ടാക്കിയശേഷം മാറ്റങ്ങൾ വരുത്തണമെന്നുണ്ടെങ്കിൽ അപേക്ഷയുടെ മുകൾ ഭാഗത്ത് കാണാവുന്ന Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മാറ്റങ്ങൾ വരുത്താവുന്നതാണ് .

 കൂടെക്കൂടെ നിങ്ങളുടെ ഇ- മെയിൽ പരിശോധിച്ച് വിദ്യാധനിൽ നിന്നും വരുന്ന സന്ദേശങ്ങൾ വല്ലതും ഉണ്ടെങ്കിൽ ആയതിലെ നിർദ്ദേശങ്ങൾ അനുസരിക്കുക . 

അപേക്ഷയിൽ മാൻഡേറ്ററി ആയത് ( -അടയാളം ഉള്ളത് ) പൂരിപ്പിച്ചിരിക്കണം അത് ബാധകമല്ലെങ്കിൽ Nil എന്നോ NA എന്നോ പൂരിപ്പിക്കുക .

 SSLC മാർക്ക് ലിസ്റ്റ് ( കമ്പ്യൂട്ടർ പ്രിന്റൗട്ട് , ഫോട്ടോ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം upload ചെയ്യേണ്ടതാണ് . SSLC മാർക്ക് ലിസ്റ്റിന് 10th marklist എന്ന document type സെലക്ട് ചെയ്യണം . .

 മേൽപ്പറഞ്ഞ മാൻഡേറ്ററി രേഖകൾ അപേക്ഷയോടൊപ്പം ഉണ്ടെങ്കിൽ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ . അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ് . 

ഒക്ടോബർ 15 ന് ശേഷം നിങ്ങളുടെ മൊബൈൽ ഫോൺ ഇ- മെയ്ൽ പരിശോധിക്കുക .

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവർ തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ അതിൽ നിർദ്ദേശിച്ചിട്ടുണ്ടാകും  

ഇത്തരത്തിലുള്ള ഇൻഫർമേഷൻ നിങ്ങൾക്കു വാട്സാപ്പിൽ ലഭിക്കുവാനായി  ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  

 CLICK HERE TO JOIN 08

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.